തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ശബരിമല കയറാനുള്ള സുപ്രീംകോടതി വിധി വന്നയുടന്‍ വെല്ലുവിളിയുമായി ശബരിമല കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കണ്ടപ്പോള്‍ ബസ് നിര്‍ത്താതെ പോയി എന്നത് വാര്‍ത്തയായിരുന്നു. തന്നെ കണ്ടപ്പോള്‍ കൃതിക എന്ന ബസ് നിര്‍ത്താതെ പോയെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ശബരിമലയില്‍ കയറിയതിന്റെ പേരിൽ ചില ബസുകളിൽ തനിക്ക് ഇപ്പോഴും അയിത്തമാണെന്നും കൃതിക എന്ന ബസും അതേ മാർഗം സ്വീകരിച്ചെന്നുംഅമ്മിണിചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകനും നാരദ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവല്‍. താനായിരുന്നു ആ ബസിന്റെ ഉടമ അല്ലെങ്കില്‍ ഡ്രൈവര്‍ എങ്കില്‍ ആ റൂട്ട് തന്നെ വേണ്ടെന്ന് വെയ്ക്കും എന്നായിരുന്നു മാത്യു സാമുവലിന്റെ പ്രതികരണം. ബിന്ദു അമ്മിണി ഒരു സാമൂഹ്യ ദുരന്തമാണെന്നും മാത്യു സാമുവല്‍ കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബിന്ദു അമ്മിണി മാഡം, ചില ബസുകളിൽ കൈ കാണിച്ചാൽ കയറ്റുന്നില്ല, ആ ലിസ്റ്റിൽ ഒരു പുതിയ ബസ് കൂടിയുണ്ട് പേര് “കൃതിക” ഇതാണ് മാഡം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്…!
മാഡം ചൂടാകരുത്, ഈയുള്ളവൻ ഒരു അഭിപ്രായം പറയുകയാണ്. ഞാനായിരുന്നു ആ ബസിന്റെ ഉടമ or ഡ്രൈവർ എങ്കിൽ, മാഡം എവിടെ താമസിക്കുന്നു, ആ റൂട്ട് പോലും വേണ്ട എന്ന് വെക്കും. ആ ബസ് ഉൾപ്പെടെ ഞാൻ തോട്ടിൽ കളയും. ബഹുമാനപ്പെട്ട മാഡം അത്ര വലിയ സംഭാവനയാണ് കേരളത്തിനുവേണ്ടി ചെയ്തിരിക്കുന്നത്. ആ സ്നേഹം നിലനിർത്തുവാൻ വേണ്ടിയാണ് ഇതൊക്കെ ഞാൻ ചെയ്തത് എന്ന് ഞാൻ സ്വയമേ ആശ്വസിച്ചു കൊള്ളാം.
ഇനിയും മാഡം ഒന്ന് ആലോചിച്ചു നോക്കണം, താങ്കളെ ബസ്സിൽ കയറ്റിയാൽ, താങ്കൾ പറയും ബസ്സുകാരൻ ആക്രമിക്കുവാൻ ശ്രമിച്ചു, ഇത് മാത്രമായിരുന്നു താങ്കൾ ഇത്രയും നാളും ചെയ്തിരുന്ന ലോകോത്തര സാമൂഹിക പ്രവർത്തനം. ഞാൻ പറയുന്നില്ല മാഡം ഒരു സാമൂഹ്യ ദുരന്തമാണ് , അത് ബഹുമാനപ്പെട്ട മാഡത്തിന് സ്വയമേ തോന്നണം…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: