കോട്ടയം : കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് മോഷണക്കേസിലെ പ്രതിക്ക് അറിവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരനാണ് സിബിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സിബിഐ അന്വേഷിക്കുന്ന കേസില്‍ വഴിത്തിരിവായിരിക്കുകയാണ്.
പൂജപ്പുര സെന്‍ട്രലില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിക്ക് ജസ്നയെ കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് മോഷണക്കേസില്‍ പുറത്തിറങ്ങിയ ഈ പത്തനംതിട്ട സ്വദേശിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു തിരോധാനം. തുടര്‍ന്ന് ജസ്നയ്ക്കായി ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: