ന്യൂദല്‍ഹി : രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എംജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൊച്ചിന് ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്, നേവല്‍ ജെട്ടി, റോറോ ജെട്ടി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ േൈഹവയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവ ഉള്‍പ്പടെ പ്രതിരോധമന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും മറ്റ് പ്രവര്‍ത്തന സംവിധാനങ്ങളും മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപങ്ങളുമുള്ള സ്ഥലങ്ങളാണ് പട്ടികയില്‍പ്പെടുന്നത്.
കേരളത്തെ കൂടാതെ തെലങ്കാന, രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍ എന്നീ ആറ്് സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാറിലുമായി സ്ഥിതിചെയ്യുന്ന പത്ത് സുരക്ഷാമേഖലകളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
ഈ മേഖലകളില്‍ ഇനി മുതല്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. കര്‍ശന സുരക്ഷാനിരീക്ഷണവും ഏര്‍പ്പെടുത്തും. പട്ടികയില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലങ്ങളിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: