ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരനും ബബര് ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന ഭീകര സംഘടനയുടെ നേതാവുമായ ഹര്‍വിന്ദര്‍ സിങ് സന്ധുവിനെ (റിണ്ട) കേന്ദ്ര സര്‍ക്കാര്‍ കൊടുംഭീകരനായി പ്രഖ്യാപിച്ചു. ഇതിനു പുറമേ ആഭ്യന്തര മന്ത്രാലയം ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്, ജമ്മു ആന്‍ഡ് കശ്മീര്‍ ഗസ്നവി ഫോഴ്സ് എന്നിവയെ ഭീകര സംഘടനകളായും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎപിഎ പ്രകാരമാണ് പ്രഖ്യാപനവും വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഭീകരരായി പ്രഖ്യാപിച്ചവര്‍ 54 ആയി, ഭീകര സംഘടനകള്‍ നാല്പത്തിനാലും. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
പാകിസ്ഥാനിലെ ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍വിന്ദര്‍ സിങ് സന്ധു പഞ്ചാബിലെ പല ഭീകര പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. റിണ്ടയെന്നാണ് വിളിപ്പേര്. പഞ്ചാബില്‍ ഭീകര പ്രവര്‍ത്തനം വീണ്ടും സജീവമാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്. പഞ്ചാബിലെ നിരവധി കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകര സംഘടന രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കനത്ത വെല്ലുവിളിയാണ്. ഭീകരാക്രമണങ്ങളിലും മയക്കുമരുന്ന്, ആയുധക്കടത്തുകളിലും ഏര്‍പ്പെട്ടിട്ടുള്ള ജമ്മു ആന്‍ഡ് കശ്മീര്‍ ഗസ്നവി ഫോഴ്സ്, ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, തെഹ്രിക് ഉള് മുജാഹിദ്ദീന്‍, ഹര്‍ക്കത്തുല്‍ ജിഹാദ് ഇ ഇസ്ലാമി എന്നിവയുമായി അടുത്ത ബന്ധമുണ്ട്. ഈ ഭീകര സംഘടനകള്‍ പരിശീലനം നല്കിയവരാണ് ജമ്മു ആന്‍ഡ് കശ്മീര്‍ ഗസ്നവി ഫോഴ്സിന്റെ ഭീകരര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: