കൊച്ചി: ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു.
രണ്ടുമാസം മുമ്പ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ഇതില്‍ ആദായനികുതി വകുപ്പ് ചില വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
ഒടിടി , ഓവര്‍സീസ് റൈറ്റ് എന്നിവയുടെയൊക്കെ പേരില്‍ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെടുത്തിട്ടുണ്ടെന്നും ആദായനികുതിവകുപ്പിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ഖത്തര്‍, ഒമാന്‍, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് ഇത് നടക്കുന്നതെന്ന് ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: