തിരുവനന്തപുരം:ആകാശ് തില്ലങ്കേരിയ്ക്കെതിരെ ജയരാജന് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ പാര്‍ട്ടി ആകാശ് തില്ലങ്കേരിയെ കുടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായ സംശയം ബലപ്പെടുന്നു. പ്രതിരോധിക്കാന്‍ വയ്യാത്ത വിധം ആകാശ് തില്ലങ്കേരി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യവിമര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയെ ഒതുക്കാന്‍ പാര്‍ട്ടി തലത്തില്‍ ഗൂഢാലോചന നടക്കുന്നത്. തല്ക്കാലം അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയെ നിശ്ശബ്ദനാക്കുകയാണ് ലക്ഷ്യം. പിന്നീട് ജയിലില്‍ വെച്ച് കാര്യങ്ങള്‍ ഒത്തുതീര്‍ക്കാനാണ് നീക്കം.
ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവര്‍ത്തക ശ്രീലക്ഷ്മിയെ സമുഹ്യ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പുതിയൊരു പരാതി ഉയര്‍ത്തി ആകാശ് തില്ലങ്കേരിയെ വെട്ടിലാക്കാനാണ് ശ്രമം. ഈ അപകീര്‍ത്തിക്കേസിന്റെ അടിസ്ഥാനത്തില്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആകാശ് തില്ലങ്കേരിയുടെ ഇടത്-വലത് കൈകളാണ് ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും. ഗുണ്ടാപ്രവര്ത്തനമായാലും ക്വട്ടേഷനായാലും ഇവര്‍ നിഴലുപോലെ ആകാശ് തില്ലങ്കേരിയ്ക്ക് ഒപ്പമുണ്ടാകും. എന്നാല്‍ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയത് ആകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് എന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. .
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആകാശിന്റെ അടുത്ത സുഹൃത്തായ ജിജോ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സി പി എം നേതാവുമായ സുഭാഷിന്റെ സഹോദരനാണ് ജയപ്രകാശ്. ഇതിനിടയില്‍ ആകാശിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. അതിനെതിരെ സുഭാഷ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ആകാശ് തില്ലങ്കേരി എവിടെയെന്ന് തങ്ങള്ക്കറിയില്ലന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുമാനമായ ശേഷം ആകാശിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്യുമെന്നറിയുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: