കണ്ണൂര്‍ : സിപിഎമ്മും ശിവശങ്കറും തമ്മില്‍ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ലൈഫ് മിഷന് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ശിവശങ്കറിന്റെ അറസ്റ്റിലായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മില്‍ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോ. ശിവശങ്കറിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് പിന്നില്‍ രാഷ്ട്രീയമാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
അതേസമയം ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണെന്നും ആകാശിന് മറുപടി പറയേണ്ടതില്ലെന്നും എം.വി. ഗോവിന്ദന് പ്രതികരിച്ചു. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാല്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാന്‍ താനില്ല. പാര്‍ട്ടി ആഹ്വാനം ചെയ്യേണ്ടത് പാര്‍ട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടത്.
പ്രദേശത്ത് ഏതോ ഒരു ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരാളെ പറ്റി എന്ത് പ്രതികരിക്കാനാണ്. ഒന്നും പ്രതികരിക്കാനില്ല. പാര്‍ട്ടിക്ക് തന്നെ കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാം. ഏതെങ്കിലും ആള് അവിടെയും ഇവിടെയും പറഞ്ഞാല്‍ പ്രതികരിക്കാന്‍ നടക്കണോ? അതെല്ലാം പ്രാദേശികമായിട്ടുള്ള കാര്യമായിട്ടെടുത്താല്‍ മതി’ എം.വി. ഗോവിന്ദന് പറഞ്ഞു.
ശുഹൈബ് വധക്കേസ് വിഷയത്തില്‍ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ല. ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതല്‍ മനസിലാവുന്ന കാലമാണിത്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടും പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: