പോഗ്യോംഗ്: തന്റെ മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും പാടില്ലെന്ന വിചിത്ര ഉത്തരവുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ‘ജൂ ഏ’ എന്ന പേരുളള പെണ്‍കുട്ടികളും സ്ത്രീകളും ഉടന്‍ പേര് മാറ്റണമെന്നും ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഒരാഴ്ചയ്‌ക്കുള്ളില്‍ തിരുത്തണമെന്നും കാട്ടി പ്രാദേശിക ഭരണകൂടങ്ങള്‍ നോട്ടീസ് നല്‍കിയതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കിമ്മിന്റെ പിന്‍ഗാമിയായി മകള്‍ ജൂ ഏ എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായി.
ഏകദേശം 10 വയസാണ് ജൂവിന്റെ പ്രായം. ജൂവിനെ കൂടാതെ മറ്റൊരു മകളും മകനും കൂടി കിമ്മിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിലാണ് ജൂ ആദ്യമായി കിമ്മിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ നടന്ന ആണവ മിസൈല്‍ പരേഡുകളിലടക്കം കിമ്മിനൊപ്പം ജൂവും എത്തിയിരുന്നു. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം പരിശോധിക്കാന്‍ കിം മകള്‍ക്കൊപ്പമാണ് എത്തിയത്. കിം ജോങ് ഉന്‍ എന്ന പേരിന് രാജ്യത്ത് നേരത്തേ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: