ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജന് നീല്‍ മോഹന്‍ യുട്യൂബ് മേധാവി. ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സി.ഇ.ഒ സൂസന് വൊയിജീസ്കി സ്ഥാനമൊഴിയുന്നതോടെയാണ് ചീഫ് പ്രൊഡക്ട് ഓഫിസറായ നീല്‍ മോഹന്‍ സിഇഒ പദവിയിലെത്തുന്നത്. യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് പ്രീമിയം, ഷോട്സ് എന്നിവ കൊണ്ടുവരുന്നതില്‍ ശ്രദ്ധേയമായ പങ്ക് നീല്‍ വഹിച്ചിട്ടുണ്ട്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അദ്ദേഹം ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതോടെ, സുന്ദര്‍ പിച്ചെ, സത്യാ നദേല്ല, ശാന്തനു നാരായന് തുടങ്ങിയ ഇന്ത്യന്‍ വംശജരായ സി.ഇ.ഒമാരുടെ പട്ടികയിലും നീല്‍മോഹന്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: