തിരുവനന്തപുരം: നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.കുഞ്ചാക്കോ ബോബന് നായകനാകുന്ന ഈ ചിത്രത്തില്‍ രജീഷാ വിജയനാണു നായിക. നായകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്. തന്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രം.ഒരു ഹില്‍ ഏര്യായുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ചിത്രമാണ് അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്.നാളിതുവരെ മെഗാസ്റ്റാര്‍ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകന്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്.
തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു.മോഹന്‍, ദിവ്യദര്ശന് ബിബിന്‍ ജോര്‍ജ്, ഗോകുലം ഗോപാലന്, അമല്‍ നാസര്‍, തമിഴ് ജയ് ബീം വഞ്ചിയൂര്‍ പ്രേംകുമാര്‍, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.തിരക്കഥ -നിഷാദ് കോയ.
സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സി ഈണം പകര്‍ന്നിരിക്കുന്നു.ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് -റിയാസ് ബദര്‍, കലാസംവിധാനം -ജോസഫ് നെല്ലിക്കല്‍,
മേക്കപ്പ് -ജയന് പൂങ്കുളം, കോസ്റ്റ്യും’ ഡിസൈന്‍- ഐഷാ ഷഫീര്‍ സേഠ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -മനേഷ് ബാലകൃഷ്ണന്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഉനൈസ് എസ്..സഹസംവിധാനം -അഭിജിത്ത്. പി.ആര്., ഷഫിന്‍ സുള്‍ഫിക്കര്‍ ,.സതീഷ് മോഹന്‍, ഹുസൈന്,ഫിനാന്‍സ് കണ്ട്രോളര്- ശ്രീജിത്ത് മണ്ണാര്‍ക്കാട് .’ഓഫീസ് നിര്‍വ്വഹണം -രാഹുല്‍ പ്രേംജി, അര്ജുന് രാജന്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് -ജിസന്‍ പോള്‍,പ്രൊഡക്ഷന്‍ കണ്ട്രോളര് -സുരേഷ് മിത്രക്കരി .പ്രൊജക്റ്റ് ഡിസൈനര്‍ – ബാദുഷ, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍-കൃഷ്ണമൂര്‍ത്തി. കോപ്രൊഡ്യൂസേര്‍സ് -ബൈജു ഗോപാലന്, വി.സി.പ്രവീണ്‍. മാര്‍ച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: