ന്യൂദല്‍ഹി : ബിബിസി ദല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തി വരുന്ന പരിശോധന മൂന്നാം ദിവസം ദിവസത്തിലേക്ക്. രാജ്യത്ത് നികുതി നല്‍കാതെ ലാഭം അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്.
പരിശോധന കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തിലെ ചില ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തുന്നത്. മറ്റുള്ളവരോട് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വേയാണ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
സര്‍വേയോട് പൂര്‍ണമായി സഹകരിക്കുമെന്ന നിലപാടിലാണ് ബിബിസി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ ജീവനക്കാര്‍ക്കും ബിബിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ബിബിസി ഓഫിസുകളില്‍ തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ പരിശോധന പെട്ടെന്നുള്ള നടപടിയല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. വിശദമായ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണിത്. ആദ്യ നോട്ടിസുകള്‍ക്കു തൃപ്തികരമായ മറുപടിയില്ലാതെ വരുമ്പോഴാണ് ഇത്തരം നടപടികളിലേക്ക് നീങ്ങാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: