അഗര്‍ത്തല: ത്രിപുരയില്‍ 60 അംഗ നിയമസഭയിലേയ്ക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു. വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വോട്ടിങ്ങിനായി 3,337 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി മത്സരത്തിലാണ് സിപിഎം. കന്നിയങ്കവുമായി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ ടിപ്ര മോത്തയും മത്സര രംഗത്തുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം. അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. 3,337 പോളിംഗ് സ്റ്റേഷനുകളില്‍ 1,128 എണ്ണത്തെ പ്രശ്നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്നബാധിതമായും പ്രഖ്യാപിച്ചു. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: