മുംബൈ: ബിബിസി എന്ന മാധ്യമസ്ഥാപനത്തിലെ റെയ്ഡ് ജനാധിപത്യരാജ്യത്ത് ഉചിതമോ എന്ന് ചോദ്യമുയര്‍ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. താങ്കള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ എന്ന് ബിജെപി എംഎല്‍എ രാം കാദം.
ബിജെപി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡില്‍ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. “ബിബിസിയെപ്പോലുള്ള ഒരു മാധ്യമസ്ഥാപനത്തിലെ റെയ്ഡ് ജനാധിപത്യത്തിലെ ഏത് നിര്‍വ്വചനമനുസരിച്ചാണ് ശരിയാവുക എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. സര്‍ക്കാരിന് എന്തും ചെയ്യാം. അതിനെതിരെ നമ്മളാരും ശബ്ദമുയര്‍ത്തരുത്. നിങ്ങള്‍ ശബ്ദമുയര്‍ത്തിയാല്‍ സര്‍ക്കാര്‍ നിങ്ങളെ അടിച്ചമര്‍ത്തും.”- ഉദ്ധവ് താക്കറെ പറഞ്ഞു.
“താങ്കള്‍ അഹങ്കാരിയായ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ റിപ്പബ്ലിക് ടിവിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ എന്നായിരുന്നു ബിജെപി എംഎല്‍എ രാം കാദം ഇതിന് മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ അടിമയായ ഒരു പൊലീസുദ്യോഗസ്ഥനെ വെച്ചായിരുന്നു അന്ന് അറസ്റ്റ്. നിങ്ങള്‍ വിതച്ചത് കൊയ്യുമെന്നത് നിയമമാണ്.”- ബിജെപി എംഎല്‍എ രാം കാദം തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: