വെള്ളറട: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം പിടിയിലായി. ഒരു മാസത്തിനു മുമ്പുവരെ വെള്ളറട തേക്കുപാറ ജുമാ മസ്ജിദില്‍ ഇമാമായി വന്നിരുന്ന വിതുര സ്വദേശിയായ സജീര്‍ മൗലവി(50)യാണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
വെള്ളറട സ്വദേശിനിയായ യുവതിയുടെ കുടുംബവുമായി ഇമാം സൗഹൃദത്തില്‍ ആയിരുന്നു. വിവാഹം കഴിഞ്ഞിട്ടും യുവതിക്ക് കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ മന്ത്രവാദത്തിലൂടെ ശരിയാക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നു പീഡനശ്രമം. കുട്ടികളുണ്ടാകാത്തതിന് കാരണം സര്‍പ്പദോഷം ആണെന്ന് ഇമാം യുവതിയുടെ കുടുംബക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
അതിനാല്‍ സര്‍പ്പദോഷം മാറ്റിയാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഉണ്ടാകൂ എന്നും അതിന് പരിഹാരകര്‍മങ്ങള്‍ നടത്തണമെന്നും ഇമാം നിര്‍ദ്ദേശിച്ചു. സര്‍പ്പദോഷത്തിന് പരിഹരിക്കുന്നതിന്റെ പേരില്‍ യുവതിയെ സ്പര്‍ശിക്കാന്‍ തുടങ്ങുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ യുവതി ഇമാമിന്റെ മുറിക്കുള്ളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പുറത്തുണ്ടായിരുന്ന മാതാപിതാക്കളോട് യുവതി കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു എന്നറിഞ്ഞതോടെ സജീര്‍ മൗലവി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നെടുമങ്ങാട് തൊളിക്കോട് ഒളിവില്‍ കഴിയുന്നതിനിടയ്‌ക്കാണ് ഇന്നലെ രാവിലെ വെള്ളറട പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. നാല് വിവാഹം കഴിച്ച ഇയാള്‍ക്കെതിരെ ജോലി നോക്കിയിരുന്നയിടങ്ങളില്‍ പീഡന പരാതികളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: