Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ബാലഗോപാല്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്നു,”- ധനമന്ത്രി ബാലഗോപാലിനെതിരെ ആഞ്ഞടിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനത്തിനു അര്‍ഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് സഭയില്‍ നടത്തിയതെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി. കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ധനമന്ത്രയാണ് പ്രതികരിക്കേണ്ടതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 07:58 pm IST
in Kerala

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും  സംസ്ഥാനത്തിനു അര്‍ഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് സഭയില്‍ നടത്തിയതെന്നും  എന്‍കെ പ്രേമചന്ദ്രന്‍ എംപി. കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്റെ  മറുപടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ധനമന്ത്രയാണ് പ്രതികരിക്കേണ്ടതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.  

കേരളത്തിന് കേന്ദ്രവിഹിതം കൃത്യമായി നല്‍കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിച്ച എന്‍.കെ. പ്രേമചന്ദ്രനെ ധനമന്ത്രി ബാലഗോപാല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ജിഎസ് ടി കുടിശ്ശിക കേരളത്തിന് കിട്ടാനില്ലെന്നും ജിഎസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടിനല്‍കണമെന്നും ഇക്കാര്യം തെറ്റായ രീതിയിലാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതെന്നും കഴിഞ്ഞ ദിവസം ബാലഗോപാല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പ്രതികരണമെന്നോണമാണ് പ്രേമചന്ദ്രന്‍ ബാലോഗോപാലിനും സിപിഎമ്മിനും എതിരെ ആഞ്ഞടിച്ചത്.  

സിപിഎമ്മും ഗവണ്‍മെന്‍റും ഇന്നലെ വരെ കേന്ദ്രസര്‍ക്കാരിനെതിര ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പാര്‍ലമെന്‍റിലൂടെ കൊണ്ടുവന്ന ചോദ്യകര്‍ത്താവായ ഞാനാണോ തെറ്റുകാരന്നെ് പ്രേമചന്ദ്രന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിനു അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതില്‍ ശക്തമായ ഇടപെടല്‍ എം പി എന്ന നിലയില്‍ ഇനിയും തുടരുമെന്നും അദേഹം വ്യക്തമാക്കി.

എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണത്തിനുള്ള മറുപടി.

ഐ ജി എസ് ടി, അഥവാ അന്തര്‍ സംസ്ഥാന വില്‍പ്പനയില്‍ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് ഇന്ന് ലോകസഭയില്‍ ഞാന്‍ ഉന്നയിച്ചത്. എന്നാല്‍ ജി എസ് ടി കോമ്പന്‍സേഷന്‍ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാന്‍ ഉന്നയിച്ചത് എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുന്നത്.

ഞാന്‍ ഇന്ന് ലോകസഭയില്‍ ഉന്നയിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു.

കേരളത്തിന് ഐ ജി എസ് ടി ഇനത്തില്‍ 5000 കോടി രൂപ വരെ പ്രതിവര്‍ഷം നഷ്ടമാകുന്നു എന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി ഐ ജി എസ് ടി നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നു എന്ന് സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 2021 ല്‍ നടത്തിയ ജി എസ് ടി സംബന്ധിച്ച പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ്.

The major issue, however, is with the sharing of IGST which is to be shared between the Centre and the states through the clearing house mechanism to be facilitated by the GSTN. ഇതോടൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്‍റ് പൂര്‍ണമായും നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കുന്നു എന്ന് സി പി. എം എം എല്‍ എ മാരടക്കം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. സമീപ ദിവസങ്ങളിലെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാന വാര്‍ത്തകള്‍ തന്നെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജി എസ് ടി വിഹിതം നല്‍കുന്നതില്‍ ഗുരുതരമായ വിവേചനം കേന്ദ്രം കാണിക്കുന്നുവെന്നും സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തുന്നു.

ഈ രണ്ടു കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാനത്തിനു അര്‍ഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് ഞാന്‍  സഭയില്‍ നടത്തിയത്.

ഐ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട തുക ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന നോണ്‍ ഐ ടി സി (Non Input tax credit) അടക്കമുള്ള അന്തര്‍ സംസ്ഥാന വില്‍പ്പനകളില്‍ കൃത്യമായി ഫയലിംഗ് നടന്നാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഐ ജി എസ് ടി പൂളില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ തുക ലഭിക്കുകയുള്ളു എന്നതാണ് വസ്തുത. ഇതുകൊണ്ട് തന്നെയാണ് ഐ ജി എസ് ടി പൂളില്‍ തുക അവശേഷിക്കുന്നതും അത് ‘ad hoc settlement’ ആയി സംസ്ഥാനങ്ങള്‍ക്ക് വീതം വച്ചു നല്‍കുന്നതും. ഈ ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തിനടക്കം ലഭിക്കേണ്ട കോടി കണക്കിന് രൂപ നഷ്ടമാകുന്നു എന്നതാണ് വസ്തുത. ഇതിനുള്ള ഒരു പരിഹാരം അന്തര്‍ സംസ്ഥാന ചരക്ക് നീക്കങ്ങളുടെ E-WAY Bill പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഫലപ്രദമായി ഈ ജോലി നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇതിലേക്കായി ആറുകോടി രൂപ മുടക്കി സ്ഥാപിച്ച ANPR ക്യാമറകള്‍ പ്രവര്‍ത്തനക്ഷമം അല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു.

ഈ പശ്ചാത്തലത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് കേന്ദ്ര ധനകാര്യ മന്ത്രി കേരളം 2017 മുതല്‍ അഞ്ചു വര്‍ഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി കോമ്പന്‍സേഷന്‍ ലഭിക്കുന്നതിനുള്ള കാലപരിധി ദീര്‍ഘിപ്പിക്കണമെന്ന വിഷയം ഇന്നത്തെ മൂല ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയില്‍ സ്പഷ്ടമായി വ്യക്തമാക്കിയതാണ്.അതിനുശേഷമുള്ള എന്റെ ഉപചോദ്യത്തിനാണ് സംസ്ഥാന ഗവണ്‍മെന്‍റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.  

14 ശതമാനത്തില്‍ താഴെ നികുതി വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തില്‍ 14 ശതമാനം വരെ നികുതി വളര്‍ച്ച നേടാനാണ് ജി എസ് ടി കോമ്പന്‍സേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്.സംസ്ഥാനത്തെ ജി എസ് ടി വളര്‍ച്ച നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ 14 ശതമാനം വരെ നഷ്ടപരിഹാരം നല്‍കുന്ന ജി എസ് ടി കോമ്പന്‍സേഷന്‍ ഇപ്പോള്‍ അവശ്യപ്പെടുന്നതിലെ അപ്രായോഗികത കൂടി നമ്മള്‍ ചിന്തിക്കണം. ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയ കേരളത്തിനു ഏറ്റവും അനുയോജ്യമായ ജി എസ് റ്റിയില്‍ നമുക്ക് 30 ശതമാനം വരെ വളര്‍ച്ച നേടാന്‍ സാധിക്കും എന്നതാണ് വസ്തുത.മുന്‍ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കും ഇതേ അഭിപ്രായം നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളം ഇതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.ഇതിനായി ഓഡിറ്റ്, എന്‍ഫോഴ്‌സ്മെന്‍റ്, ഇന്‍റലിജന്‍സ് അടക്കമുള്ളവ ശക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാന ധനമന്ത്രിയോട് വ്യക്തതക്കായി …..?

Tags: ഐജിഎസ് ടിഐഎസ്MPNirmala Sitharamanകെ.എന്‍. ബാലഗോപാല്‍ജിഎസ്ടിജിഎസ്ടി വരുമാനംഎന്‍.കെ. പ്രേമചന്ദ്രന്‍ജിഎസ് ടി കോമ്പന്‍സേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും : കെ  സുധാകരന്‍, സഹപ്രവര്‍ത്തകനായിരുന്ന കാപ്പാടന്‍ രമേശന്റെ ഓര്‍മ്മയില്‍ വിതുമ്പി

Kerala

എ എ റഹിം എംപി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

Kerala

ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ വൈരുദ്ധ്യം,തീവ്ര യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസായങ്ങളെ ഇവിടുന്ന് ഓടിച്ചു- ശശി തരൂര്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.