‘ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം! പ്രേമത്തിന്റെ ശവകുടീരം! പ്രേമത്തിന്റെ ശ്മശാനം’ ഈ പ്രണയ ദിനത്തില്‍ തികച്ചും വ്യത്യസ്തമായി പ്രേമത്തിന്റെ അപാരത വെളിപ്പെടുത്താന്‍ ഇതാ പഴമയുടെ സുന്ദര കാഴചയില്‍ ഒരു ഗാനം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകര്‍ന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരന്‍ ടീമിന്റെ ഏകാന്തയെ തൊട്ടുണര്‍ത്തുന്ന ‘ഏകാന്തയുടെ മഹാതീരം…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ഗാനം ഇന്നിന്റെ സാങ്കേതിക മികവില്‍ ബിജിബാല്‍,റെക്സ് വിജയന് എന്നിവരുടെ നേതൃത്വത്തില്‍ ഷഹബാസ് അമന് ആലപിക്കുന്നു. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ‘നീലവെളിച്ചം’.
ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീല വെളിച്ചത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് സംഗീതം നല്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി,വൈറസ്,നാരദന് എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം’ പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: