തിരുവനന്തപുരം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ആയിരം ഇലക്ട്രിക് ബസുകള്‍ നല്കുന്നു. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ ഓടുന്ന ബസുകള്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ദീര്‍ഘദൂര സര്‍വ്വീസ് പെട്രോള്‍, ഡീസല്‍ മുക്തമാകും.
പൂര്‍ണ്ണമായും ഹരിത ഇന്ധനത്തിലേക്ക് മാറുക എന്ന കെഎസ് ആര്‍ടിസിയുടെ സ്വപ്നത്തിന് ചിറകുനല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 750 ബസുകള്‍ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയില്‍ നല്‍കും. കേന്ദ്ര നഗരകാര്യവകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 250 ബസുകള്‍ സൗജന്യമായും നല്‍കും. ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില.
ഡ്രൈവര്‍ ഉള്‍പ്പെടെ കേന്ദ്രം നല്കുന്ന ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരിക.
കേന്ദ്രം നല്കുന്ന 1000 ബസുകള്‍ക്ക് പുറമെ 690 ബസുകള്‍ കിഫ്ബി നല്‍കും. അങ്ങിനെ ആകെ 1690 ഇല്ക്ട്രിക് ബസുകള്‍ കേരളനിരത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഭാഗമായി ഇറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: