വാരാണസി : രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കിയില്ലെന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി വാരാണസി വിമാനത്താവളം അധികൃതര്‍. രാഹുല്‍ തന്നെ വിമാനം റദ്ദാക്കിയതാണെന്നും അധികൃതര്‍ ട്വിറ്ററിലൂടെ ആരോപണങ്ങള്‍ക്ക് മറുപടി നല്കി.
വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചത്. യുപി കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10:45ന് രാഹുല്‍ ഗാന്ധിയുടെ വിമാനം വാരാണസി വിമാനത്താവളത്തില്‍ ഇറക്കാന്‍ നിശ്ചയിച്ചെങ്കിലും അനുമതി നിഷേധിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചതെന്നുമായിരുന്നു പറഞ്ഞത്.
യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയെ ഭയമാണ്. അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നുമായിരുന്നു അജയ് റായിയുടെ ആരോപണങ്ങള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ മെയില്‍ അയച്ച് വിമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: