ന്യൂദല്‍ഹി: അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ദില്ലി, മുംബൈ ഓഫിസുകളിലാണ് ഇന്ന് രാവിലെ 11 മുതല്‍ ഇന്‍കം ടാക്സ് സംഘം റെയ്ഡ് ആരംഭിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ലഭിച്ചതോടെയാണ് റെയ്ഡ് എന്നാണ് സൂചന. ചില ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കൂടാതെ, നികുതി അടവുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: