കോഴിക്കോട്: ശബരിമല കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ബസുകളില്‍ പോലുംകയറ്റുന്നില്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ദിനംപ്രതി അവഗണന വര്‍ധിച്ചുവരുകയാണ്. ഏറ്റവും ഒടുവില്‍ തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്‌ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് കൂടി എന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിലുടെ കുറിച്ചത്.
പൊയില്‍കാവ് ബസ് സ്‌റ്റോപ്പില്‍ മറ്റൊരു യാത്രക്കാരി കൈ കാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു. ഈ സമയം താന്‍ ബസില്‍ കയറാനായിതിരിഞ്ഞപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു പോവുകയാണ് ഉണ്ടായത്. തന്നെ മനസ്സിലാക്കിയതാണ് കാരണമെന്നും അവര്‍ പറയുന്നു. അതേസമയം തന്റെയൊപ്പം ഉണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ അറിയുന്ന ഡ്രൈവര്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞതായും ബിന്ദു കുറിച്ചു.
‘അവരെ കണ്ടിട്ട് കൂടി ആയിരിക്കാം ബസ് നിര്‍ത്തിയത്. അപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു നിങ്ങളെ അറിയുന്നതിനെക്കാള്‍ കൂടുതല്‍ ആണ് അവര്‍ക്കു എന്നോട് ഉള്ള ശത്രുത’ എന്നും അവര്‍ എഫ്ബിയില്‍ എഴുതി. ഇങ്ങനെ ഉള്ള അനീതിക്കെതിരെ താന്‍ കോടതിയിലേക്ക് പോകണം എന്ന് പറയുന്നവരോട്, അങ്ങനെ എങ്കില്‍ എല്ലാ ദിവസങ്ങളിലും തന്റെ കേസിനായി കോടതിയില്‍ പോകേണ്ടതായി വന്നേക്കാം. അതിന് അനുകൂലമായ സാഹചര്യങ്ങളിലൂടെ അല്ല താന്‍ കടന്നു പോകുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: