സൂറത്ത്: 500 കോടിയല്‍ അധികം സ്വത്തുള്ള വജ്രവ്യാപാരിയുടെ മകള്‍ സന്യാസത്തിലേക്ക്. അതും എട്ടാം വയസ്സില്‍.
സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരി ധനേഷ് സാങ് വിയുടെ മൂത്ത മകള്‍ ദേവാന്‍ഷി സാങ് വിയാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചത്.എട്ട് വയസ്സേയുള്ളൂ ദേവാന്‍ഷി സാങ് വിയ്ക്ക്. പിതാവിന്റെ 500 കോടി സ്വത്തില്‍ ഒരു അവകാശിയായിരുന്നു ദേവാന്‍ഷി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗുജറാത്തില്‍ വജ്രവ്യാപാരം നടത്തുന്ന സാങ്ങ് വി ആന്റ് സണ്‍സ് ആണ് ദേവാന്‍ഷിയുടെ പിതാവിന്റെ സ്ഥാപനം.
സന്യാസത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി നാല് ദിവസങ്ങള്‍ നീണ്ട ചടങ്ങുകളാണ് നടന്നത്. ശിരസ്സ് മുണ്ഡനം ചെയ്തു. ക്ഷേത്രത്തില്‍ തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമര്‍പ്പിച്ചു. വെളുത്തവസ്ത്രം സ്വീകരിച്ചു. ജൈവസന്യാസിനിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാളാണ് ദേവാന്‍ഷി.
ചെറുപ്രായത്തിലേ പ്രത്യേകതകള്‍ ഉള്ള കുട്ടിയായിരുന്നു. കേഷ്ത്രത്തിലെ മതചടങ്ങുകള്‍ കുട്ടിക്ക് ഇഷ്ടമായിരുന്നു.മൂന്ന് വയസ്സില്‍ തന്നെ ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. 15 സെക്കന്റിനുള്ളില്‍ റൂബിക്സ് ക്യൂബ് നേരയാക്കിവെച്ചതിന്റെ പേരില്‍ സ്വര്‍ണ്ണമെഡല്‍ നേടി.
ചെറുപ്പം മുതലേ ടിവിയോ സിനിമയോ ഇഷ്ടമില്ല. ഹോട്ടലുകളിലോ വിവാഹച്ചടങ്ങുകളിലോസംബന്ധിക്കാറില്ല. സന്യാസപാതയിലേക്ക് നീങ്ങുന്ന മനസ്സായിരുന്നു ചെറുപ്പത്തിലേ കുട്ടിക്കുണ്ടായിരുന്നത്. ഏകദേശം 367 സന്യാസ ദീക്ഷാ ചടങ്ങുകളില്‍ പെണ്‍കുട്ടി പങ്കെടുത്തിരുന്നു.
ദേവാന്ഷിസന്യാസ ദീക്ഷ സ്വീകരിക്കുന്നതിന് വിപുലമായ ചടങ്ങുകളായിരുന്നു സംഘടിപ്പിച്ചത്. മതാചാരപ്രകാരമുള്ള വെളുത്ത വസ്ത്രങ്ങളണിഞ്ഞ് അതിയായ സന്തോഷത്തോടയാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: