മനു സുധാകരന് സംവിധാനം ചെയ്യുന്ന ‘ബൂമറാങ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ്. ആര്. എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച സിനിമ ഫെബ്രുവരി ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തും.
സംയുക്ത മേനോന്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈന്‍ ഡേവിഡ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിവേക് വിശ്വം, അഖില്‍ കവലയൂര്‍, ഹരികുമാര്‍, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. കൃഷ്ണദാസ് പങ്കിയാണ് സിനിമയുടെ തിരക്കഥ, സംഭാഷണം ഒരുക്കിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: