കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് വന്‍ തീപിടിത്തമുണ്ടായത്. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാന്‍സര്‍ വാര്‍ഡ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും പുകയും ഉയരുന്ന സാഹചര്യത്തില്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായും മാറ്റി. ആശുപത്രിയുടെ മൂന്നാം വാര്‍ഡിന്റെ പിന്‍ഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിര്‍മിക്കുന്നത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയത്തെയും പരിസരപ്രദേശത്തെയും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: