തിരുവനന്തപുരം:കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു വനിതാ നേതാവിനോട് പുരുഷ പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇന്ധനസെസ് ഏര്‍പ്പെടുത്തിയതിനെതിരെ കളമശേരിയില്‍ സമരം ചെയ്ത കെഎസ് യു നേതാവ് മിവ ജോളിയെയാണ് പൊലീസുകാരന്‍ തല്ലിച്ചതച്ചത്.
പൊലീസുകാരന് മിവ ജോളിയെ തല്ലുന്ന ചിത്രത്തിന് നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരൻ എന്ന അടിക്കുറിപ്പ് കൊടുത്ത ശേഷമാണ് ജോയ് മാത്യു പിണറായി സര്‍ക്കാരിനെയും ഡോക്ടറേറ്റ് വിവാദ നായിക ചിന്താ ജെറാമിനേയും വിമര്‍ശിക്കുന്നത്.
“വിപ്ലവ ഗവർമെന്‍റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു ,വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും ????”- ഇതായിരുന്നു ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സംഭവത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: