ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 90 മണിക്കൂറിനിടെ സഞ്ചരിച്ചത് അഞ്ച് സംസ്ഥാനങ്ങളില്‍, പങ്കെടുത്തത് പത്ത് പൊതുപരിപാടികളില്‍. വിശ്രമമില്ലാത്ത പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ച യാകുന്നു. ത്രിപുരയിലെ അഗര്‍ത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, കര്‍ണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ എന്നിവിടങ്ങളിലാണ് മോദി എത്തിയത്. സഞ്ചരിച്ചതാകട്ടെ ഏകദേശം 10,800 കിലോമീറ്റര്‍. കാര്‍, വിമാനമുള്പ്പെടെയാണിത്. പത്ത് പൊതുപരിപാടികളിലാണ് മോദി ഈ യാത്രയ്ക്കിടെ പങ്കെടുത്തത്.
പത്തിന് ദല്‍ഹിയില്‍ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുംബൈയിലെത്തി രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുകയും വിവിധ റോഡ് പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതുകഴിഞ്ഞ് ദല്‍ഹിയിലേക്ക് മടങ്ങി. ഈ ഒറ്റ ദിവസം 2,700 കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്.
ഫെബ്രുവരി 11ന് ത്രിപുരയിലെത്തിയ പ്രധാനമന്ത്രി, ത്രിപുരയിലെ അംബാസയിലും രാധാകിഷോര്പുരിലും രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് ദല്‍ഹിയിലേക്ക് മടങ്ങി. ഈ ദിവസം 3000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഇന്നലെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് മോദി തുടക്കം കുറിച്ചു. തുടര്‍ന്ന് രാജസ്ഥാനിലെ ദൗസയിലെത്തി ദല്‍ഹി-മുംബൈ അതിവേഗപാത ഉള്‍പ്പെടെ വിവിധ ഹൈവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെത്തി. ഈ യാത്രയില്‍ 1,750 കിലോമീറ്ററിലധികം ദൂരം പ്രധാനമന്ത്രി സഞ്ചരിച്ചു.
ഇന്ന് രാവിലെ 9.30ന് ബെംഗളൂരുവില്‍ ‘എയ്റോ ഇന്ത്യ-2023’ ഷോ ഉദ്ഘാടനം ചെയ്യുന്ന മോദി, അവിടെ നിന്ന് ത്രിപുരയിലേക്ക് തിരിക്കും. ഉച്ചയ്ക്കു ശേഷം അഗര്‍ത്തലയില്‍ നടക്കുന്ന ബിജെപിയുടെ വിജയ സങ്കല്‍പ്പ് റാലിയെ അഭിസംബോധന ചെയ്യും. അതിനുശേഷം ദല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രി ഈ ദിവസം 3,350 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: