പ്രതിബിബം എന്ന ആദ്യ ടെലിഫിലിമിലൂടെ തന്നെ മികച്ച സംവിധായകനുള്ള ടിഫ അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആലപ്പുഴക്കാരനായ സുഹൈല്‍ ഷാജി. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെറും നാല് മിനിറ്റിലൂടെ അവതരിപ്പിക്കുകയാണ് പ്രതിബിംബം. പ്രിയ സുഹൃത്തായ അനീസ് ഹനീഫ് മാത്രമാണ് അഭിനയിച്ചത്.
പ്രശ്നങ്ങളില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. തന്നെ പിന്തുടരുന്നത് എന്താണ് എന്ന് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ തീരുന്ന പ്രശ്നങ്ങളേയുള്ളു. ആരും അതിന് മുതിരില്ല. ഈ വിഷയം ഭംഗിയായി അവതരിപ്പിച്ച പ്രതിബിംബത്തിലൂടെ ശ്രദ്ധേയനായി മാറിയ ,സുഹൈല്‍ ഷാജി ഇപ്പോള്‍ ഒരു മ്യൂസിക്കല്‍ ആല്‍ബത്തിന്റെ വര്‍ക്കിലാണ്. ആല്‍ബത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായി. ഉടന്‍ റിലീസ് ചെയ്യും.
ഏഴ് വയസ്സില്‍ തുടങ്ങിയതാണ് സുഹൈലിന്റെ സിനിമാ മോഹം. എല്ലാ സിനിമകളും കണ്ടു തുടങ്ങിയ സുഹൈലിന് സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം. ആഗ്രഹ പൂര്‍ത്തീകരണത്തിന് ഗള്‍ഫിലെ ജോലി പോലും രാജിവെച്ചു. ഇപ്പോള്‍ ഐഷ സുല്‍ത്താന, ആദിന് ഒല്ലൂര്‍ എന്നിവര്‍ക്കൊപ്പം ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് സുഹൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: