ന്യൂദല്‍ഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹം രാജസ്ഥാനില്‍ നടന്നു.. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ ഖിംസാര്‍ കോട്ടയായിരുന്നു വേദി. 500 വര്‍ഷം പഴക്കമുള്ളതാണ് ഈ കോട്ടയില്‍ വിഐപികളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹം.
ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ കഴിഞ്ഞാല്‍ 70 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ള ഷെര്‍വാണിയും പിങ്ക ജോദ്പുരി സഫയും ധരിച്ച് വെള്ള കുതിരപ്പുറത്താണ് വരന് അര്ജുന് ഭല്ല എത്തിയത്. പിങ്ക് പേള്‍ നെക്ലേസും ധരിച്ചിരുന്നു. വിവാഹത്തിന് ചുവന്ന പട്ടുടുത്താണ് സ്മൃതി എത്തിയത്. അവര്‍ വിവാഹച്ചടങ്ങിനിടയില്‍ ശംഖൂതി.
പിങ്ക് വേഷത്തിലായിരുന്നു ഷാനെല്ല ഇറാനി.
വിദേശത്തുള്ള അര്ജുന് ബല്ലയാണ് വരന്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2021 ഡിസംബറില്‍ നടന്നിരുന്നു. ഒരു അഭിഭാഷകയാണ് ഷാനെല്ലെ ഇറാനി.
മുംബൈയിലെ ഗവ. ലോ കോളെജില്‍ നിന്നും എല്‍എല്‍ബി പാസായ ഷാനെല്ലെ പിന്നീട് വാഷിംഗ്ടണിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എല്‍എല്‍എം പാസായത്. അര്ജുന് ബല്ല എംബിഎ ഗ്രാജ്വേറ്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: