പാലക്കാട് : പാര്‍ട്ടി ഫണ്ട് തിരുമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്മാന് പി.കെ.ശശിക്കെതിരെ അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയാണ് ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച്് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി.സംഭവം ആദ്യം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വാര്‍ത്ത ആയതോടെ പാര്‍ട്ടി ഘടകം ഇടപെടുകയായിരുന്നു. തുടക്കത്തില്‍ പ്രാദേശി ഘടകം അന്വേഷിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അന്വേഷണ കമ്മിഷനെ വെയ്ക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളേജിനുവേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്നതാണ് പരാതി. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്നായി 5,കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെ ധനസമാഹരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയില്‍ തിരുകി കയറ്റിയെന്നും ശശിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂര്‍ ആണ് സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശിയുടെ തെറ്റുകള്‍ പാട്ടിക്ക് മുന്നിലെത്തിച്ചത്.
എംഎല്‍എയായിരുന്ന പികെ ശശിക്കെതിരെ പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെ മുന്‍പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. എകെ ബാലനും പികെ ശ്രീമതിയും ഉള്‍പ്പെട്ട അന്നത്തെ അന്വേഷണ കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: