തിരുവനന്തപുരം: വാലന്‍റീന്‍ ഡേയുടെ പേരില്‍ വീണ്ടും പശുവിന് നേരെ കലിപ്പുമായി ഡോ. അരുണ്‍കുമാര്‍. പശുക്കളെ ആലിംഗനം ചെയ്യൂ എന്ന് പറയുന്നത് എല്ലാവരെയും ഡിഹ്യുമനൈസ് ചെയ്യാനാണെന്നും അതുവഴി ഫാസിസം നടപ്പാക്കാനാണെന്നും ഡോ.അരുണ്‍കുമാര്‍.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ:” അതങ്ങനെ ചിരിച്ചു കളയാൻ വരട്ടെ. മനുഷ്യൻ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്‌ട്രീയത്തെ തകർക്കുമെന്ന് അവർക്ക് അത്രമേൽ ഉറപ്പായതു കൊണ്ട് അവർ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്. ഡീഹ്യുമനൈസ് ചെയ്യാതെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല, ഇന്നേവരെ. ഈ പശുവാലിംഗന തിട്ടൂരം അതിലൊരു ശ്രമമാണ്. ചുരുങ്ങിയ പക്ഷം ഇപ്പോഴും ശുദ്ധി വരുത്താൻ പശു മൂത്രം ഉപയോഗിക്കുന്ന നാട്ടിൽ, ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയിൽ, കൊമ്പിനിടയിൽ റേഡിയോ ഫ്രീക്വൻസി തിരയുന്ന മനുഷ്യരുടെ സമൂഹത്തിൽ, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയിൽ പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല, സീരിയസ്സാണ്. അവർ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ, ചുംബനങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പ്രണയം ധീരമാണ്, അതു വിപ്ലവവുമാണ് എന്ന് പറഞ്ഞത് തിരുനല്ലൂർ കരുണാകരനാണ്.”.
അവിടെയും തീര്‍ന്നില്ല അരുണ്‍കുമാറിന്റെ പശുവിനോടുള്ള കലിപ്പ്. പശുക്കളെ ആലിംഗനം ചെയ്യാന്‍ പറഞ്ഞത് അദാനി പ്രശ്നത്തില്‍ നിന്നും ബിബിസി ഡോക്യുമെന്‍ററിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണെന്നാണ് അടുത്ത കണ്ടെത്തല്‍. വാലന്‍റൈന്‍ ഡേ എന്ന് പോലും പറയാതെ കേന്ദ്ര മൃഗക്ഷേമവകുപ്പ് മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു ഉത്തരവിനെ കണ്ടെത്തി വാലന്‍റൈന്‍ ഡേയില്‍ പശുവിനെ ചുംബിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് ഡോ. അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഇടത്-ലിബറല്‍ ലോബിയാണ്. ആസൂത്രിതമായി സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ച ശേഷം അരുണ്‍കുമാര്‍ തന്നെ പറയുന്നു അദാനി വാര്‍ത്ത മറയ്‌ക്കാന്‍ സൃഷ്ടിച്ച മോദി സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന്.
അരുണ്‍കുമാറിന്റെ പോസ്റ്റ് കാണുക:
“പശു ഒരു രാഷ്‌ട്രീയ മൃഗം!
അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു, അവർ അതിനെ കൊന്നു തിന്നു.
അവർക്ക് തിരഞ്ഞെടുപ്പുകളിൽ ഗോമാതാക്കളെ വേണമായിരുന്നു, അവർ പശു ഇറച്ചി തിന്നവരെ കൊന്നു കളഞ്ഞു. അവർക്ക് ബി.ബി.സിയിലെ കാഴ്ചകളെയും അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളെയും നേരിടാൻ ഒരു വാർത്ത വേണമായിരുന്നു, അവർ പശുവിനെ ആലിംഗനം ചെയ്യാൻ ഉത്തരവിട്ടു.
അതു കഴിഞ്ഞപ്പോൾ ആ ഉത്തരവ് പിൻവലിച്ചു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: