കൊച്ചി : വ്യവസായ മന്ത്രി പി. രാജീവിന്റെ പിഎ ആണെന്ന് ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള് പിടിയില്‍. പെരുമ്പാവൂര്‍ രായമംഗലം ഏലംതുരുത്ത് എല്‍ദോ വര്‍ഗീസ് (49) ആണ് പിടിയിലായത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇടുക്കി ബൈസന്‍വാലി സ്വദേശിയെ മന്ത്രി പി. രാജീവിന്റെ പിഎ ആണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് എല്‍ദോ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. കോതമംഗലം കെഎസ്ഇബി ഓഫീസില്‍ സബ് എഞ്ചിനീയറായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് 15,500 രൂപ വാങ്ങിയെന്നാണ് പരാതി.
എറണാകുളം സെന്‍ട്രല്‍ പോലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: