ന്യൂദല്‍ഹി: അടച്ചിട്ട വീടുകള്‍ക്ക് അധികനികുതി ചുമത്തി കേരള സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുകയാണെന്നും വി. മുരളീധരന് പറഞ്ഞു. കേരളത്തില്‍ തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യമുള്ളതുകൊണ്ടാണ് പലരും പ്രവാസം തിരഞ്ഞെടുക്കുന്നത്. അവരെ വീണ്ടും ദ്രോഹിക്കുന്ന സമീപനം പാടില്ല. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി പ്രവാസികളാണ് തനിക്ക് സന്ദേശങ്ങളയച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് തന്റെ വീട് മാത്രമല്ല ഏതു വീടും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ്. അടച്ചിട്ട വീടുകള്‍ക്ക് നികുതിയല്ല, സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കട്ടെയെന്നും മന്ത്രി പരിഹസിച്ചു.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയുടെ വീടിനുനേരെയുണ്ടായ അക്രമത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാവിലെ എഴുന്നേല്ക്കുമ്പോള് കഴുത്തിന് മുകളില്‍ തലയുണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയാണ്. മൂക്കിന് താഴെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പോലും നിസഹായരായി നോക്കി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: