ചെന്നൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ -ബിജെപിയുമായി കൈകോര്‍ക്കും. വെള്ളിയാഴ്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈയിടെ ഈറോഡ് ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ കെ.എസ്. തേന്നരസുവിനെ ബിജെപി പിന്തുണച്ചിരുന്നു. ഈ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈ ആഹ്വാനം ചെയ്തിരുന്നു.
ഡിഎംകെ സഖ്യത്തെ തോല്പിക്കാന് എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവും ഒത്തുചേര്‍ന്ന് നില്ക്കുന്ന എഐഎഡിഎംകെയും ബിജെപിയും കൈകോര്‍ക്കണമെന്ന് ബിജെപി കേന്ദ്രനേതാവ് സി.ടി. രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപിഎസിനെയും ഇപിഎസിനെയും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ കണ്ടുവെന്നും ഈ കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: