കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ മാലിപ്പുറം സ്വദേശി(46) ആന്റണിയാണ് അപകടത്തില്‍ മരിച്ചത്. സിഗ്നനല്‍ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് അമിത വേഗത്തില്‍ ആയിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ഇന്ന് രാവിലെ 815ഓടെ മാധ ഫാര്‍മസി ജങ്ഷനിലാണ് അപകടം നടക്കുന്നത്. ഗ്രീന്‍ സിഗ്നലിനെ തുടര്‍ന്ന് വാഹനം മുന്നിലേക്ക് എടുക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെടുന്നത്. ഗ്രീന്‍ സിഗ്നല്‍ കണ്ട് ബസ് വേഗത്തില്‍ മുന്നോട്ട് എടുക്കുന്നതിനിടെ ആന്റണി വാഹത്തിനടിയില്‍ പെടുകയായിരുന്നു. ബസ് ആന്റണിയുടെ തലയിലൂടെ കയറിയിറങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുന്നിട്ടുണ്ട്.
അതിനിടെ അപകടം ശ്രദ്ധയില്‍പ്പെട്ട ഹെക്കോടതിയും വിമര്‍ശിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംഭവം ഞെട്ടിക്കുന്നതാണെന്നും ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടപ്പെടരുത്. എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിസിപിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിസിപിനേരിട്ട് ഹാജരായി. നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കിനില്‍ക്കുമെന്നും ചോദിച്ച കോടതി, ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും ആരാഞ്ഞു. ഓവര്‍ടേകിങ് പാടില്ലെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിസിപി കോടതിയെ അറിയിച്ചു. ഓവര്‍ടേകിങ്ങിനെതിരെ നടപടി സ്വീകരിച്ചാല്‍ ബസ് യൂണിയനുകള്‍ സമരം തുടങ്ങുമെന്നും ഡിസിപി കോടതിയെ അറിയിച്ചു.
അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ഹെല്‍പ്പ് നമ്പര്‍ രേഖപ്പെടുത്താന്‍ സാധിക്കുമോയെന്നതു പരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കുവാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണ പിന്തുണയുണ്ടെന്നു കോടതി വ്യക്തമാക്കി. വിഷയം ഈ മാസം 23ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: