പത്തനംതിട്ട : താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയി. തഹസില്‍ദാര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് അവശ്യ സേവനങ്ങള്‍ക്കായി എത്തിയ ജനങ്ങളേയും ഇത് ബുദ്ധിമുട്ടിലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അവധി മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ നിരവധി പേരാണ് ഓഫീസിലെത്തി മടങ്ങിയത്.
കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്ക്ക് പോയത്. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാള്‍ ഞായറാഴ്ചയും ആയതിനാല്‍ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ആകെ 63 പേരുള്ളതില്‍ 21 ജീവനക്കാര്‍ മാത്രമാണ് ഇന്ന് ഓഫീസില്‍ എത്തിയത്. 20 പേര് അവധി അപേക്ഷ പോലും നല്‍കാതെയാണ് യാത്ര പോവുകയായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ.യു.ജനീഷ്കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ക്ഷുഭിതനായി. എംഎല്‍എയുടെ പരാതിയില്‍ വിഷയം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. അധികൃതരെ അറിയിക്കാതെ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതില്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എയും പ്രതികരിച്ചു.
റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച എംഎല്‍എയുടെ യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തഹസില്‍ദാന്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാരുമായിട്ടാണ് എംഎല്‍എ സംസാരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധികൃതരെ കൃത്യമായി വിവരം ധരിപ്പിക്കാതെയായണയാണ് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പോയതറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: