അങ്കാറ : തുര്‍ക്കി- സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. ആയിരക്കണക്കിന് ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ശേഷമാണ് പലരേയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാനായത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. കൊടും തണുപ്പിനെ അവഗണിച്ച് രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. പലയിടത്തും റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ ദൗത്യ സംഘവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ പന്തിയില്‍ തന്നെയുണ്ട്.
അതേസമയം ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യന്‍ ദൗത്യ സംഘത്തിന്റെ സഹായം വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓപ്പറേഷന് ദോസ്തിന്റെ ഭാഗമായി വ്യോമസേനയുടെ ഏഴ് വിമാനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടത്. 150ലധികം രക്ഷാപ്രവര്‍ത്തകരും നൂറില്‍ അധികം ആരോഗ്യ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തുര്‍ക്കി ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ സംഘങ്ങളെ അയക്കാന്‍ തയ്യാറാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ദുരന്തബാധിത മേഖലയില്‍ കുടുങ്ങിയ 10 ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കാണാതായ ബെംഗളൂരു സ്വദേശിയുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: