ന്യൂദല്‍ഹി: പാലുത്പാദനത്തില്‍ ഇന്ത്യ ഒന്നാമതായെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2021-22ല്‍ ലോകത്ത് ഉപയോഗിക്കുന്ന പാലിന്റെ 24 ശതമാനവും ഇന്ത്യയാണ് സംഭാവന ചെയ്തതെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പുരുഷോത്തം രൂപാല അറിയിച്ചു. 2014 മുതല്‍ 22 വരെയായി പാലുത്പാദനത്തില്‍ 51 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ 22 കോടി ടണ്‍ പാലാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.
വകുപ്പിന്റെ വിവിധ പദ്ധതികളാണ് രാജ്യത്തെ പാല് ഉല്‍പ്പാദനം 2014-15ല്‍ 146.31 ദശലക്ഷം ടണ്ണില്‍ നിന്ന് 221.1 ആയി ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി. പാലിന്റെ ഉല്‍പ്പാദനത്തിന്റെ മൂല്യം 2021-22ല്‍ 9.32 ലക്ഷം കോടി രൂപയിലധികമായിരുന്നു. ഇത് കാര്‍ഷിക ഉല്പാദനത്തേക്കാള് കൂടുതലാണ്. നെല്ലിന്റെയും ഗോതമ്പിന്റെയും സംയോജിത മൂല്യത്തെക്കാള്‍ മേലെയാണ് ക്ഷീര മേഘല കൈവരിച്ചത്.
രാജ്യത്തെ മുട്ട ഉല്‍പ്പാദനം 2014-15ല്‍ 78.48 ബില്യണില്‍ നിന്ന് 2021-22ല്‍ 129.53 ബില്യണായി വര്‍ധിച്ചു. രാജ്യത്തെ മുട്ട ഉല്‍പ്പാദനം പ്രതിവര്‍ഷം 8 ശതമാനം എന്ന നിരക്കില്‍ വളരുകയാണെന്നും രൂപാല കൂട്ടിച്ചേര്‍ത്തു. ക്ഷീരമേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനപ്രദമായ വിവിധ പദ്ധതികള്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, പാല്, പാല് ഉല്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, സംഘടിത സംഭരണം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നിവയുടെ വിഹിതം വര്‍ധിപ്പിക്കുക എന്നിവയാണ് ക്ഷീര വികസനത്തിനായുള്ള ദേശീയ പരിപാടി ലക്ഷ്യമിടുന്നത്. നിലവിലുള്ള മൂന്ന് പദ്ധതികള്‍ സംയോജിപ്പിച്ചാണ് 2014 ഫെബ്രുവരിയില്‍ എന്‍പിഡിഡി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: