കോഴിക്കോട് : കാത്തിരിപ്പ് അവസാനിപ്പിച്ച് കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ സിയ പവലും സഹദും മാതാപിതാക്കളായി. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും.
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാതാപിതാക്കലാണ് സിയ പവലും സഹദും. ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ കുഞ്ഞ് വേണമെന്ന് ഇരുവരും ആഗ്രഹിച്ചെങ്കിലും ശരീര മാറ്റത്തിനുള്ള ചികിത്സകള്‍ ദമ്പതികള്‍ക്ക് പൂര്‍ത്തിയായിരുന്നില്ല. അത് പിന്നീട് ഇവര്‍ക്ക് അനുഗ്രഹമായി. സഹദ് ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയമാവുകയും ബ്രസ്റ്റ് റിമൂവലും ചെയ്‌തെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നില്ല.
സിയ ട്രാന്‍സ് വുമണ്‍ ആകാനുള്ള ശസ്ത്രക്രിയക്കും വിധേയയായിരുന്നുമില്ല. ഇതോടെ ഇവര്‍ കുഞ്ഞിനായി ചികിത്സയ്‌ക്ക് വിധേയരാവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലാണ് സഹദ് ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: