പാലക്കാട്: സംസ്ഥാന സര്‍ക്കാരും മില്ലുകാരും തൊഴിലാളികളും കര്‍ഷകരെ പിഴിയുകയാണെന്ന് ദേശീയ കര്‍ഷകസംരക്ഷണ സമിതി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നെല്ലിന് താങ്ങുവിലയില്‍ ഒരു രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്കി വന്നിരുന്ന വിഹിതത്തില്‍ കുറവുവരുത്തുകയാണുണ്ടായത്. സിവില്‍ സപ്ലൈകോയും സംഭരണമില്ലുകാരുമായിട്ടുള്ള കരാര്‍ പ്രകാരം നെല്ല് നിറയ്ക്കാനുള്ള ചാക്ക് കര്‍ഷകര്‍ക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി സപ്ലൈകോ കൈകാര്യ ചെലവില്‍ നല്‍കുന്നുണ്ട്. എന്നാല്‍ മില്ലുകാര്‍ കര്‍ഷകര്‍ക്ക് ചാക്ക് നല്കാത്തതുമൂലം കര്‍ഷകര്‍ തന്നെ വാങ്ങുകയാണ്. ഒരു ക്വിന്റല്‍ നെല്ല് നിറക്കാനുള്ള രണ്ട് ചാക്കിന് 30 രൂപയാണ് വില. ഇതുമൂലം കര്ഷകന് ഒരു കിലോയ്ക്ക് 30 പൈസ ചെലവാകുകയാണ്.
നെല്ല് കയറ്റുകൂലിയിലും ഇതുവരെ വര്‍ധനവ് ഉണ്ടായിട്ടില്ല. ഇന്നും കര്‍ഷകനാണ് കയറ്റുകൂലി നല്‍കുന്നത്. ഒരു കിലോ നെല്ലില്‍ ചാക്കുവിലയും സംഭരണവിലയും കുറച്ചാല്‍ 27.54 രൂപയാണ് കര്ഷകന് ലഭിക്കുക. നെല്ലിന്റെ വില ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇതുവരെ പാലിച്ചിട്ടില്ല. നെല്ലളന്ന് മൂന്നു ദിവസത്തിനുള്ളില്‍ പിആര്‍എസ് നല്‍കാത്ത ഏജന്റുമാര്‍ക്കും മില്ലുകാര്ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും നാളികേര സംഭരണം സ്ഥിരം സംവിധാനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി. ബാലകൃഷ്ണന് കുനിശ്ശേരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്, കെ.എ. രാമന്, വി. ബാലകൃഷ്ണന്, കെ.എസ്. ശ്രീരാമകൃഷ്ണന്, സി.ആര്. രാജേഷ്, പ്രേമകുമാര്‍, ദിനേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: