ധാക്ക വീണ്ടും ബംഗ്ലാദേശ് 2024ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രഇസ്ലാമിക ഭരണത്തിലേക്ക് മടങ്ങിപ്പോകുമോ എന്ന് ആശങ്ക. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്ട്ടിയ്ക്കെതിര അമേരിക്ക കൂടി നീങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യസര്ക്കാരുകളെ ഉപയോഗിച്ച് അധികാരത്തിലേക്ക് മടങ്ങി വരാന്‍ ജമാത്ത്-ഇ-ഇസ്ലാമി ശ്രമിക്കുകയാണ്. ഇതിന് ബൈഡര് സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളുമുണ്ട്. ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി)യുമായി സഖ്യത്തിലാണ് ജമാത്ത് ഇ ഇസ്ലാമി.
ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ കീഴിലുള്ള റാപിഡ് ആക്ഷന്‍ ബറ്റാലിയന് (ആര്‍എബി) ആണ് അവിടുത്തെ ജമാത്ത് ഇ ഇസ്ലാമിപോലുള്ള തീവ്രസംഘങ്ങളെ അടിച്ചര്ത്തുന്നത്. എന്നാല്‍ ഈ ആര്എബിയിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ തീവ്രവാദത്തിനും ഇസ്ലാമിക മര്‍ക്കടമുഷ്ടിക്കും എതിരെ പൊരുതുന്നവരാണ് ആര്‍എബി. ആര്എബിയ്ക്കെതിരെ കൂടുതല്‍ ഉപരോധം എന്നതാണ് യുഎസ് ലക്ഷ്യം. തീവ്രവാദികള്‍ക്കും ഇസ്ലാമിക മൗലികവാദികള്‍ക്കും എതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ആര്‍എബി ഇപ്പോള്‍ മനുഷ്യാവകാശലംഘനം നടത്തുന്നു എന്നാണ് അമേരിക്കയുടെ ആരോപണം.
ഇതുപോലെ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതുള്പ്പെടെയുള്ള ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ് യുഎസ്. ഈ നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള നടപടിക്ക് അമേരിക്ക തുടക്കമിട്ട് കഴിഞ്ഞതായാണ് അറിവ്.
ബിഎന്‍പിയും ജമാത്ത് ഇ ഇസ്ലാമിയും യുഎസിലെ ലോബിയിസ്റ്റുകള്‍ക്ക് കോടികളാണ് നല്‍കുന്നത്. അവാമി ലീഗിനെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തൊലിയുരിച്ചു കാണിക്കുന്ന ലേഖനങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രത്യക്ഷപ്പെടുകയാണ്. 2009 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഇസ്ലാമിക തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുകയാണ് ഷേഖ് ഹസീന.
പക്ഷെ ഷേഖ് ഹസിനയുടെ ബംഗ്ലദേശി ദേശീയവാദത്തെ തകര്‍ക്കാനുള്ള ജമാത്ത് ഇ ഇസ്ലാമിയുടെ ശ്രമത്തിന് പാകിസ്ഥാന്റെ പിന്തുണയുണ്ട്. ഹിന്ദുക്കള്‍ക്കും മറ്റെല്ലാവര്‍ക്കും ഇടമുള്ള ഒരു ബംഗ്ലാദേശാണ് ഷേഖ് ഹസീനയുടെ മനസ്സില്‍. എന്നാല്‍ അല്‍ ബാദല്‍, അല്‍ ഷാം തുടങ്ങിയ മരണഗ്രൂപ്പുകള്‍ ജമാത്ത് ഇ ഇസ്ലാമിയുടെ കീഴിലാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ അവിടെ നടക്കുന്ന ആസൂത്രിത അക്രങ്ങള്‍ക്ക് പിന്നിലെല്ലാം ജമാത്ത് ഇ ഇസ്ലാമിയുണ്ട്. 2013ല്‍ ഹിന്ദുക്കള്‍ക്ക് നേരെ 3600 ആക്രമണങ്ങളുണ്ടായി. അതിപ്പോഴും ആസൂത്രിതമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: