ന്യൂദല്‍ഹി : ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യകാത്വ പരിശോധന നടത്താന്‍ സാധിക്കില്ല. അഭയ കേസ് പ്രതി സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി.കേസുമായി ബന്ധപ്പെട്ട് സിബിഐ സിസ്റ്റര്‍ സെഫിയെ കന്യകാത്വ പരിശോധന നടത്തിയതിനെതിരെ 2008ല്‍ നല്കിയ ഹര്‍ജിയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ ഈ ഉത്തരവ്.
കേസിലെ ഇരായാണെങ്കിലും പ്രതിയാണെങ്കിലും സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സിബിഐക്കെതിരെ സിസ്റ്റര്‍ സെഫിക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. എന്നാല്‍ പരിശോധന നടത്തിയ സിബിഐയ്ക്കെതിരെ എന്തെങ്കിലും നടപടിക്ക് കോടതി ശുപാര്‍ശ ചെയ്തില്ല.
അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫിയുടെ സമ്മതമില്ലാതെ സിബിഐ കന്യാകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയതിനെതില് തുടക്കത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതില്‍ സിബിഐക്കെതിരെ നടപടിയാവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ നപടി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: