Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൂടെയുണ്ട്, കൂടെപ്പിറപ്പായി

സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ഒരു വേദനയേ ഉള്ളൂ, അതു മനുഷ്യന്റെ വേദനയെച്ചൊല്ലിയാണ്

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 6, 2023, 03:37 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഗ്രീഷ്മ മധുസൂദ്‌

It is a privilege to serve mankind, for this is the worship of God. God is here, in all these human souls –  Swami Vivekanandan

2014 സപ്തംബര്‍ 2. ഇന്ത്യയില്‍ മണ്‍സൂണ്‍ അവസാനിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെപോലും കണ്ണുവെട്ടിച്ച് കശ്മീരിലും പാക്  അതിര്‍ത്തിയിലും വന്‍മഴആരംഭിച്ചത്. അപ്രതീക്ഷിതമായി വന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന ആ മഴയില്‍ 277 ഇന്ത്യക്കാര്‍ക്കും 280 പാകിസ്ഥാനികള്‍ക്കും ജീവഹാനി ഉണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്്. യഥാര്‍ഥ മരണസംഖ്യ ഇതിലും വളരെ ഏറെയാണത്രേ.

പൊട്ടിവീണ ഈ ദുരന്തത്തെ നേരിടാന്‍ കഴിയാതെ കശ്്മീര്‍ ഭരണകൂടം സ്തംഭിച്ചു നിന്നപ്പോള്‍, തീരങ്ങള്‍ വിഴുങ്ങിയൊഴുകിയ നദികളിലേക്കു ജീവന്‍പണയം വച്ച് യാനങ്ങളിറക്കി രക്ഷാപ്രവര്‍ത്തനം നടത്താന്‍ അവര്‍ മുന്നോട്ടു വന്നു- സേവാഭാരതി. വിളംബരങ്ങളില്ലാത്ത, ബഹുമതികള്‍ ഉന്നം വയ്‌ക്കാത്ത, മനുഷ്യന്‍ എന്ന ഏകലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിസ്വരുടെ സംഘടന. ഒരു വേള വിറങ്ങലിച്ചുപോയ കശ്മീര്‍  ജനത, അന്നുവരെ പലതുകൊണ്ടും തെറ്റിദ്ധരിച്ചിരുന്ന ചരടുകെട്ടിയ ആ കൈകളില്‍പിടിച്ച് ജീവനിലേക്കും ജീവിതത്തിലേക്കും തിരികെ വന്നു. പത്തും നൂറുമല്ല, ആയിരങ്ങളെയാണ് ആ നിസ്വാര്‍ഥക്കൂട്ടം രക്ഷിച്ചത്.

വീട് നഷ്ടമായവര്‍ക്ക് താത്ക്കാലിക വീട്, വൃദ്ധര്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ക്ക് വരെയുള്ളവര്‍ക്കു ഭക്ഷണം, ദുരിതാശ്വാസ ക്യാമ്പുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, വൈദ്യസഹായം, ദുരിതാശ്വാ ക്യാമ്പുകളില്‍ത്തന്നെ താത്കാലിക സ്‌കൂളുകള്‍, ആരാധനാ സൗകര്യം…  പിന്നീട് ഇന്നോളം കശ്മീരികളുടെ ജീവിതമേശകളില്‍ സേവാഭാരതിയുടെ സേവനത്തിന്റെ രുചിയുമുണ്ട്.

കശ്മീരില്‍ വലിയൊരുപങ്ക് മുസ്ലിം കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ആദ്യം തിരിച്ചറിയുന്നത് സേവാഭാരതിയാണ്. എട്ടാം ക്ലാസില്‍ എത്തുന്നത് മുന്‍പ് തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠനം നിര്‍ത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. ഈ പ്രശ്‌നം പരിഹാരിക്കാന്‍ സേവാഭാരതി് മുന്നിട്ടിറങ്ങി. ആറ് വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി ബാല സംസ്‌കാര കേന്ദ്രങ്ങള്‍ തുറന്നു. വിദൂരഗ്രാമങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങളും. മുതിര്‍ന്നവരുടെ കാര്യത്തിലും ശ്രദ്ധകാണിച്ചു.  103 സെന്ററുകളാണ് അവര്‍ക്കായി ഒരുക്കിയത്.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പടര്‍ന്നു കിടക്കുന്ന് കരുണയുടെ കൈവഴികളെപ്പറ്റി എറണാകുളം മാധവ് നിവാസിലിരുന്നു ജന്മഭൂമിയോടു സംസാരിമ്പോള്‍ സേവാഭാരതിയുടെ അഖിലേന്ത്യാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിജയ് പുരാണിക്കിനു മഹാത്തായതെന്തോ ചെയ്യുന്നു എന്ന വിദൂരഭാവം പോലുമില്ല, ശാരീരത്തിലും ശരീരഭാഷയിലും. കഴിയുമെങ്കില്‍ തന്റെ പേരും ചിത്രവും പോലും ഈ ഫീച്ചറില്‍നിന്ന് ഒഴിവാക്കണമെന്ന യഥാര്‍ഥ സേവകന്റെ സ്വരമാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്.

നമ്മില്‍ മിക്കവരുടെയും ജീവിതത്തെ വിവിധഘട്ടങ്ങളില്‍ സ്പര്‍ശിച്ചു കടന്നുപോയിട്ടുള്ള സേവാഭാരതിയുടെ സമഗ്രചിത്രമാണു ചുവടെ:

തുടക്കം ഇങ്ങനെ

1979 ഏപ്രില്‍ എട്ടിന് മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനും ആര്‍എസ്എസ് സര്‍സംഘചാലകുമായ ബാലാസാഹേബ് ദേവറസ്് ദല്‍ഹിയില്‍ ഒരു സമ്മേളനത്തില്‍ വച്ച്്, സമൂഹത്തില്‍ അവഗണിക്കപ്പെട്ട ആളുകളുടെ ഇടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തു. സേവാഭാരതി രൂപീകരിക്കുന്നതിന്റെ ആദ്യപടിയായി ഈ പ്രസംഗം കണക്കാക്കപ്പെടുന്നു. ആ വര്‍ഷംതന്നെ സേവാഭാരതി സ്ഥാപിച്ചു.

സേവാഭാരതിക്ക് ഇന്ന് രണ്ട് ലക്ഷത്തിലേറെ സന്നദ്ധ പ്രവര്‍ത്തകരുണ്ട്. രാജ്യവ്യാപകമായി 1200 സ്ഥാപനങ്ങളും. ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഹെല്‍പ് ലൈന്‍ നമ്പറുകളുമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന  കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. പ്രകൃതിദുരന്തങ്ങള്‍, വിമാന-ട്രെയിനപകടങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതി സേവനത്തിന്റെ അന്യാദൃശമായ മുഖമാണ് കാഴ്ചവയ്‌ക്കാറ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ കുടുങ്ങിപ്പോകുന്ന സാധാരണ മനുഷ്യരുടെ പോലും സഹായത്തിനെത്തുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തന രീതി ഈ സംഘടന വികസിപ്പിച്ചെടുത്തിരിക്കുന്നു.

 കേരളത്തില്‍

ആര്‍എസ്എസില്‍നിന്ന് വന്നതാണ് സേവാഭാരതി. പക്ഷേ, ആര്‍എസ്എസില്‍ സ്ത്രീകള്‍ ഉണ്ടാകില്ല. സേവാഭാരതിയില്‍ സ്ത്രീകള്‍ മുതല്‍ കൊച്ചുകുട്ടികളും മുതിര്‍ന്ന പുരുഷന്‍മാര്‍വരെയും ഉണ്ട്. സംഘനയുടെ ചുമതലകളില്‍ സ്ത്രീകള്‍ക്കും തുല്യ പങ്കാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍

സേവാഭാരതി പ്രവര്‍ത്തനങ്ങളുടെ വലിയൊരു ഗുണഭോക്താക്കളാണു കേരളീയര്‍. പ്രളയ സമയത്തും കൊവിഡ് കാലത്തും കൈ മെയ് മറന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ മുന്‍നിരയില്‍നിന്നു. പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍  ഭക്ഷണം, താമസം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ നല്‍കി. സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലെ 350 സേവാഭാരതി യൂണിറ്റുകളും 5,000 സന്നദ്ധപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദുരിതബാധിതര്‍ക്ക് 3,50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുകയും, ഒരാഴ്ചയ്‌ക്കുള്ളില്‍ 10 രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയബാധിത പ്രദേശങ്ങളിലൊന്നായ ആലപ്പുഴ ജില്ലയിലെ കുറ്റലനാട് മേഖലയില്‍ 20 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. സേവാഭാരതിയുടെ 40 ആംബുലന്‍സുകള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. ഓരോ ജില്ലയിലും പൊ

തുജനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്നതിനും ദുരിതാശ്വാസ സ്ഥലങ്ങളിലേക്കു ഗതാഗതം ക്രമീകരിക്കുന്നതിനുമായി ഓരോ കളക്ഷന്‍ സെന്റര്‍ തുറന്നു.  രോഗികള്‍ കിടന്നിരുന്ന വീടുകള്‍ വൃത്തിയാക്കി നല്‍കുന്നതിനും പ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്നു. കൂടാതെ ഏതെങ്കിലും വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ അവിടെ വേണ്ട എല്ലാ സൗകര്യങ്ങളും സേവാഭാരതി ചെയ്തുകൊടുത്തു. അതിനായി എല്ലാ സ്ഥലങ്ങളിലും ഓരോ യൂണിറ്റ് വീതം പ്രവര്‍ത്തിച്ചു.

 ചെറുത്തുനിന്ന കശ്മീര്‍

രാജ്യം കണ്ട ഏറ്റവും വലിയ വിപത്തായിരുന്നു കൊവിഡ്. രാജ്യത്തുടനീളം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതില്‍ എടുത്ത് പറയേണ്ടത് കൊവിഡ് വാക്സിന്‍ സമയത്ത് എത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സേവാഭാരതിക്ക് വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കശ്മീരില്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമായില്ല

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ജനങ്ങള്‍ വാക്സിനെ എതിര്‍ത്തു, സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് തന്നെ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതുകൊണ്ട് സേവാഭാരതി പ്രവര്‍ത്തകര്‍ ആദ്യം നടത്തിയത് അവിടുത്തെ ആളുകളില്‍ വാക്‌സിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണമായിരുന്നു. ഇത് അത്ര എളുപ്പമായിരുന്നില്ല. തുടര്‍ന്ന് 70,000 ഓളം ആളുകള്‍ക്ക് സംഘടനയുടെ നേതൃത്വത്തില്‍ വാക്‌സീന്‍ നല്‍കി.

2001-ലെ ഗുജറാത്ത് ഭൂകമ്പം,  2004-ലെ ഇന്ത്യന്‍ മഹാസമുദ്ര ഭൂകമ്പം, 2008-ലെ ബിഹാര്‍ വെള്ളപ്പൊക്കം, എന്നിവയെ തുടര്‍ന്ന് സേവാഭാരതി നടത്തിയ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശ്വശ്രദ്ധ കവര്‍ന്നവയാണ്. ഭീകരതയുടെ ഇരകളെ, പ്രത്യേകിച്ച് ഭീകരാക്രമണങ്ങളാല്‍ അനാഥരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും സംഘടന പ്രശസ്തമാണ്.

പ്രകൃതി ദുരന്തങ്ങളില്‍ ആദ്യം എത്തിച്ചേരുന്നത് സേവാഭാരതിപ്രവര്‍ത്തകരാണ്. വിദ്യാഭ്യാസ മേഖലയില്‍ 17,500, ആരോഗ്യ പരിപാലനത്തില്‍ 12,000, സാമൂഹിക ക്ഷേമത്തില്‍ 26,000, സ്വാശ്രയ പദ്ധതികള്‍ 9,238 എന്നിങ്ങനെയാണ് സേവാഭാരതിയുടെ ശരാശരി വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.  സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരും സാമൂഹികമായി അവഗണിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ സേവിക്കുന്ന ഈ പദ്ധതികള്‍ ഒട്ടേറെയുണ്ട്. വൈദ്യസഹായം, ലൈബ്രറി, ഹോസ്റ്റല്‍, അടിസ്ഥാന വിദ്യാഭ്യാസം, മുതിര്‍ന്ന വിദ്യാഭ്യാസം, തൊഴിലധിഷ്ഠിതവും വ്യാവസായികവുമായ പരിശീലനം, തെരുവ് കുട്ടികളുടെയും രോഗബാധിതരുടെയും ഉന്നമനം എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു.  ഈ പദ്ധതികളിലൂടെ സമൂഹത്തില്‍ തഴയപ്പെട്ട് കിടക്കുന്ന ആളുകളെ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വയം പര്യാപ്തരാക്കുക എന്നതാണ് സേവാഭാരതി ലക്ഷ്യമിടുന്നത്.

4200 ഗ്രാമീണ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, 960 മൊബൈല്‍ ക്ലിനിക്കുകള്‍, നഗരപ്രദേശങ്ങളില്‍ 480 റസിഡന്റ് ക്ലിനിക്കുകള്‍, 200 കൗണ്‍സിലിങ് സെന്ററുകള്‍, 6500 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ ഇന്ത്യയിലുടനീളമുള്ളതായി സേവാഭാരതിക്കുണ്ട്.  450 ബ്ലഡ് ബാങ്കുകളും. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായോ സബ്സിഡി തുകയ്‌ക്കോ മരുന്ന് ലഭ്യമാക്കാന്‍ സേവാഭാരതി മുന്‍കൈയെടുക്കുന്നു.

 ഭിന്നശേഷി ശാക്തീകരണം

കേരളത്തിലുള്‍പ്പെടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സേവഭാരതി ചെയ്ത് കൊടുക്കുന്നുണ്ട്.  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി സ്‌കൂളുകളും പുനരധിവാസ, വിനോദ കേന്ദ്രങ്ങളുമുണ്ട്. സ്പെഷ്യല്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം ഇത്തരം 179 ഓളം കേന്ദ്രങ്ങള്‍. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. ശിശുരോഗ വിദഗ്ധര്‍, ഗൈനക്കോളജിസ്റ്റുകള്‍, ഓഡിയോളജിസ്റ്റുകള്‍, നേത്രരോഗ വിദഗ്ധര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കുന്നു.

രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി, പ്രത്യേകിച്ച് ആദിവാസി, ഗ്രാമീണ ദരിദ്രര്‍ക്കായി സേവാഭാരതിക്ക് ഹോസ്റ്റലുകള്‍ ഉണ്ട്. ഗ്രാമപ്രദേശങ്ങളിലെയും ചേരികളിലെയും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, തെരുവ് കുട്ടികള്‍ക്കുള്ള അനൗപചാരികവുമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെ പതിനായിരത്തിലധികം വിദ്യാഭ്യാസ പദ്ധതികള്‍ സംഘടനക്കുണ്ട്. ആദിവാസി മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

നിര്‍ധനരായ കുട്ടികള്‍ക്കായി സേവാഭാരതിക്ക് ‘മാതൃ ഛായ’ അല്ലെങ്കില്‍ (അമ്മയുടെ സംരക്ഷണം) എന്ന പേരില്‍ പുനരധിവാസ കേന്ദ്രങ്ങളുണ്ട്. ‘ദത്തെടുത്ത’ കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതുവരെ വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നല്‍കാനാണ് ഇത് ഉദ്ദേശിക്കുന്നത്.  ‘ആവശ്യമില്ലാത്തവര്‍’ എന്ന് പൊതുവെ വിളിക്കപ്പെടുന്ന കുട്ടികള്‍ക്ക് നല്ലതും ആരോഗ്യകരവുമായ ജീവിതം സുഗമമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രസവശേഷം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന എല്ലാ കുട്ടികളെയും കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സേവാഭാരതി എല്ലാ ആശുപത്രികളുമായും പോലീസുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ കുട്ടികളെ സ്‌കൂളുകളിലേക്കും അതിനുശേഷം സംഘടന നടത്തുന്ന തൊഴിലധിഷ്ഠിത കേന്ദ്രങ്ങളിലേക്കും അയയ്‌ക്കുന്നു.

 നാരീശക്തി വിനിയോഗം

ഇന്നത്തെ കാലത്ത് പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ സേവാഭാരതി സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളും സംഘടനയുടെ പ്രധാന ചുമതലകള്‍ വഹിക്കുന്നുണ്ട്. കാശ്മീരില്‍ നടന്ന വാക്‌സിന്‍ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് ഒരു സ്ത്രീയാണ്.

കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന നിരവധി കേന്ദ്രങ്ങളും സേവാഭാരതിയിലുണ്ട്. കരകൗശല വസ്തുക്കളും അലങ്കാര വസ്തുക്കളും നിര്‍മിക്കുന്നതില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും  ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. സേവാഭാരതി ക്യാമ്പുകള്‍ നടത്തുകയും അത്തരം ക്യാമ്പുകളില്‍ നിന്ന് പുറത്തെടുക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും, ഈ ഇനങ്ങള്‍ വിപണനം ചെയ്യുന്നതില്‍ ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.  

കംപ്യൂട്ടറുകള്‍, തയ്യല്‍, ഷോര്‍ട്ട്ഹാന്‍ഡ്, സ്റ്റിച്ചിംഗ്, ടൈപ്പിംഗ്, ആശാരിപ്പണി, നഴ്സിംഗ്, പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 1404 പരിശീലന പദ്ധതികള്‍ സേവാഭാരതി നടത്തുന്നു. ഇവ പരിശീലന പരിപാടികള്‍ പങ്കെടുക്കുന്നവരെ ജോലി കണ്ടെത്താനും ഉപജീവനമാര്‍ഗം കണ്ടെത്താനും സഹായിക്കുന്നു.  ദുരുപയോഗത്തില്‍നിന്നും പീഡനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

കാശ്മീര്‍ താഴ്‌വര മുതല്‍ വടക്കുകിഴക്കന്‍ ഇന്ത്യയുടെ കുന്നുകള്‍ വരെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കായി സേവാഭാരതി അക്ഷീണം പ്രവര്‍ത്തിക്കുന്നു. കാശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള സമരം, മഹാരാഷ്‌ട്രയിലെ പര്‍ദ്ധികള്‍ (ജനിക്കുമ്പോള്‍ തന്നെ ക്രിമിനല്‍ ഗോത്രം എന്ന് മുദ്രകുത്തപ്പെട്ടവര്‍), ആന്ധ്രാപ്രദേശിലെ ചെഞ്ചു ആദിവാസികള്‍, മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഗോണ്ടുകള്‍ തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനത്തിലാണ്.

 മറ്റു പ്രവര്‍ത്തനങ്ങള്‍

ഇന്ത്യയുടെ വിദൂര ഭാഗങ്ങളില്‍, കൂടുതലും ജലക്ഷാമം നേരിടുന്നവര്‍ക്ക് കുടിവെള്ളം നല്‍കുന്ന നിരവധി പദ്ധതികള്‍ സേവാഭാരതി ചെയ്യുന്നുണ്ട്. കടുത്ത ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ സബ്സിഡി നിരക്കിലോ സൗജന്യമായോ ടാങ്കറുകള്‍ വഴി വെള്ളം വിതരണം ചെയ്യുന്നു. പാവപ്പെട്ട രോഗികള്‍ക്കായി ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണവും നടത്തുന്നു. തണുത്തുറഞ്ഞ ശൈത്യകാലത്തെ അതിജീവിക്കുന്നതിനായി, നിര്‍ധനരായ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നു. സേവാഭാരതിയുടെ നേതൃത്വത്തില്‍ ജലഭാരതി എന്ന ജലസംരക്ഷണ ഫോറം ആരംഭിച്ചു. ജലഭാരതി ജലസംരക്ഷണത്തെക്കുറിച്ചും മഴവെള്ള സംഭരണത്തെക്കുറിച്ചും സെമിനാറും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും നിരന്തരമായ അവഗണന നേരിടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി സേവാഭാരതിക്ക് ‘ആസരെ’ എന്ന പേരില്‍ ഡേകെയര്‍ സെന്റര്‍ ഉണ്ട്.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും അടിമപ്പെട്ട് കിടക്കുന്നവരല്ല സേവാഭാരതി. ജനങ്ങള്‍ക്ക് വേണ്ടി തിരികെ ഒന്നും പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. ജാതി, മതം എന്ന വ്യത്യസമില്ലാതെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ, രാത്രിയെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ തോളോടുതോള്‍ ചേര്‍ന്നു സഹായിക്കാന്‍ ഏതൊരു സേവാഭാരതി പ്രവര്‍ത്തകനും തയാറാണ്. ഏതു പ്രശ്നത്തിനും കൂടപ്പിറപ്പിനെ പോലെ കൂടെ നില്‍ക്കുന്നവര്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Kerala

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

India

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

Kerala

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

Kerala

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

പുതിയ വാര്‍ത്തകള്‍

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies