കോഴിക്കോട്: ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ മാപ്പിള ലഹളയുടെ സത്യസന്ധമായ ആവിഷ്കാരമാണെന്നും ചരിത്രസിനിമയെ വിജയിപ്പിക്കേണ്ടത് കര്‍ത്തവ്യമാണെന്നും സ്വാമി ചിദാനന്ദ പുരി. ധീരമായി സത്യം വിളിച്ചുപറയുന്ന സിനിമ ആര്‍ക്കും എതിരല്ല, സത്യപ്രഖ്യാപനം മാത്രമാണ്. സ്വാമി ഫേസ് ബുക്കില്‍ കുറിച്ചു. രാമസിംഹന് സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 3 ന് തീയേറ്ററില്‍ എത്തും. ‘മമ ധര്‍മ്മ’ എന്ന ബാനറില്‍ ക്രൗഡ് പുള്ളിംഗിലൂടെ പണം കണ്ടെത്തിയാണ് സിനിമ നിര്‍മ്മിച്ചത്. സെന്‍സറിംഗിന് ഉള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങുന്നത്.
സ്വാമി ചിദാനന്ദ പുരി ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏറ്റെടുക്കപ്പെട്ട ഖിലാഫത് പ്രസ്ഥാനം വളരെ പെട്ടെന്നു തന്നെ ഹിന്ദു വംശീയഹത്യയിലേക്കു വഴിമാറി. മാപ്പിള രാജ്യം സ്ഥാപിക്കുന്ന സ്വപ്നത്തില്‍ ആയിരക്കണക്കിനു ഹിന്ദു സഹോദരങ്ങളെ മാപ്പിള കലാപകാരികള്‍ അരിഞ്ഞുവീഴ്ത്തി. ബലാത്സംഗം ചെയ്യപ്പെട്ട അമ്മമാരും മക്കളുമെത്ര? സര്‍വസ്വവും ഉപേക്ഷിച്ചു പലായനം ചെയ്തവരെത്ര? ജീവിക്കാന്‍ വേണ്ടി മതം മാറേണ്ടിവന്നവരെത്ര ?ചെറുത്തുനിന്നു വീരമൃത്യു വരിച്ചവരെത്ര? വിശ്വസിച്ചതിന്റെ പേരില്‍ ചതിക്കപ്പെട്ടവരെത്ര? ഒടുവില്‍ ആ ചരിത്രത്തിലെ ഇരുണ്ടഏടിനെ തള്ളിപ്പറയുന്നതിനും പീഡിതരോട് മാപ്പുപറയുന്നതിനും പകരം ആ ദൗര്‍ഭാഗ്യകരമായ മനുഷ്യക്കുരുതിയെ സ്വാതന്ത്ര്യസമരമായും കാര്ഷികലഹളയായും ദുഷിച്ച ജന്മിത്വത്തെനെതിരായ വിപ്ലവമായും കൃതഘ്നര്‍ വാഴ്ത്തി! കാലം ചെന്നപ്പോള്‍ ഭീരുവായ അക്രമി മഹാനും സ്വാതന്ത്ര്യസമരസേനാനിയുമായി! കാലത്താല്‍ ഉണങ്ങേണ്ട മുറിവുകളെ നൂറു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും വീണ്ടും ആഴത്തില്‍ കുത്തി സമാജചേതനയെ വ്രണിതമാക്കാന് ശ്രമം ആരംഭിച്ചപ്പോള്‍ ജീവന് പണയം വെച്ചും ധീരനായ, രാഷ്ട്രസ്നേഹിയായ ഒരു സംവിധായകന് മുന്നോട്ടുവന്നു. തന്റെ ഒന്നാമത്തെ സിനിമയ്ക്കുതന്നെ ഏറ്റവും നല്ല സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ, പത്തൊമ്പതോളം സിനിമകളും അനേകം സീരിയലുകളും ഡോകുമെന്ററികളും സംവിധാനം ചെയ്തു കൃതഹസ്തനായ ശ്രീ. അലി അക്ബര്‍ ! പണം സാമാന്യ സമൂഹം നല്കി. നിത്യം കൂലിവേലചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ അഞ്ചും പത്തും നൂറും ആയിരവും രൂപകള്‍ ചേര്‍ന്നപ്പോള്‍ തീര്‍ത്തും ജനകീയ അടിത്തറയില്‍ സിനിമ തയ്യാറാവുമെന്നായി. സത്യസന്ധമായി ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചു തിരക്കഥ തയ്യാറാക്കി. ചിത്രീകരണം ആരംഭിച്ചു. എതിര്‍പ്പുകളേറെ വന്നു. ചരിത്രസത്യം വെളിപ്പെടുത്തണമെന്നാഗ്രഹിച്ച വലിയ ഒരു സമൂഹം കൂടെ നിന്നു . ധീരമായി സത്യം വിളിച്ചുപറയുന്ന സിനിമ തയ്യാറായി. അതാര്‍ക്കും എതിരല്ല, സത്യപ്രഖ്യാപനം മാത്രമാണ്. കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാന്മാരായ മനുഷ്യസ്നേഹികളുടെ മഹിമ വിളിച്ചോതുന്ന യഥാര്‍ത്ഥ ചരിത്രം. മതവൈകാരികത രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഉപയോഗിച്ചാലുണ്ടാവുന്ന അനര്‍ത്ഥത്തെ വിളിച്ചോതുന്ന ഗാഥ. അതിനിടെ, അലി അക്ബര്‍ രാമസിംഹനായി ! അധികാരത്തിന്റെ അകത്തളങ്ങളിലെ കളികളും ചതികളും കുറെ താമസിപ്പിച്ചു . എന്നാലിതാ സത്യം തന്നെ ജയിക്കുന്നു . തടസ്സങ്ങളെ കടന്നു ഈ ചരിത്രസിനിമ തീയ്യേറ്ററുകളിലെത്തുന്നു. ഇതിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, എല്ലാ രാഷ്ട്രസ്നേഹികളുടെയും ഉത്തരവാദിത്തം .
എപ്പോഴും സ്നേഹത്തോടെ ശ്രീ. രാമസിംഹന്റെ കൂടെ ഈ യജ്ഞത്തില്‍,
സ്വാമി ചിദാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: