ഇസ്ലാമബാദ്: മറ്റ് രാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇരക്കരുതെന്നും രു കയ്യില്‍ ആറ്റംബോംബും മറുകയ്യില്‍ ഖുറാനുമായി ചെന്നാല്‍ അവര്‍ പണം തരുമെന്നും പാകിസ്ഥാന്‍ സര്‍ക്കാരിനെ ഉപദേശിച്ച് തീവ്രവാദപാര്‍ട്ടിയായ ടിഎല്‍പി നേതാവ് സാദ് റിസ് വി.
വിവാദ പ്രസംഗത്തിന്റെ വീഡിയോ:
“ഇപ്പോള്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫും മന്ത്രിമാരും സേനാമേധാവിയും സാമ്പത്തിക സഹായം തേടി വിദേശത്ത് പോയി യാചിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിക്കുന്നു. പാകിസ്ഥാന്‍ സമ്പദ്ഘടന അപകടത്തിലാണെന്ന് അവര്‍ പറയുന്നു. ഇതിന് പകരം ഞാന്‍ പറയുന്നത് ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ ആറ്റം ബോംബുള്ള സ്യൂട്ട് കേസും എടുത്ത് സ്വീഡനില്‍ പോകാനാണ്. എന്നിട്ട് ഖുറാന്റെ സുരക്ഷാസേനയാണ് വന്നിട്ടുള്ളതെന്ന് അവരോട് പറയണം. ഈ മുഴുവന്‍ ലോകവും നിങ്ങളുടെ കാലില്‍ അടിയറവ് പറഞ്ഞില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോളൂ”- സാദ് റിസ് വി പറഞ്ഞു. ഇദ്ദേഹത്തിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ വൈറലാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഭീഷണികൊണ്ട് അവരെ അനുസരിപ്പിക്കാന്‍ പാകിസ്ഥാന് കഴിയുമെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ എന്ന അതിതീവ്രനിലപാടുള്ള പാര്‍ട്ടി ചെറിയ ബോംബ് സ്ഫോടനങ്ങളിലൂടെയും കലാപങ്ങളിലൂടെയും പാകിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിക്കുകയാണിപ്പോള്‍. അതിന്റെ നേതാവാണ് വിദേശരാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇത്തരമൊരു തീവ്രവാദ വഴി ഉപദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഐഎംഎഫും മറ്റ് രാജ്യെങ്ങളും പാകിസ്ഥാന് സാമ്പത്തിക സഹായങ്ങള്‍ നിരസിച്ച സാഹചര്യത്തിലാണ് സാദ് റിസ് വി ഇതിന് പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: