തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നേരത്തെ ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വ്വകലാശാല വിസിക്ക് കൈമാറിരുന്നു. ഇതിന്റെ അനുബന്ധ നടപടി എന്ന നിലയിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും പ്രബന്ധ പ്രശ്നം ചര്‍ച്ചയായേക്കും. ഇതിനിടെ, ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന് മേല്‍നോട്ടം വഹിച്ച ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. ഇപ്പോള്‍ അധ്യാപക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് പി.പി. അജയകുമാര‍്. ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാറാണ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഡോ. പി.പി.അജയകുമാറിന്റെ ഗൈഡ്‌ഷിപ്പ് റദ്ദാക്കാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: