തിരുവനന്തപുരം: ബിബിസി ഡോക്യുമെന്റി സംബന്ധിച്ച നിലപാടില്‍ താന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരോട് ചേര്‍ന്ന് നില്‍ക്കുമെന്ന് എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി.
ബിബിസിയുടെ ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയായിരുന്നു തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി അനില്‍ ആന്റണി പറഞ്ഞു.
തനിക്കെതിരായ ആക്രമണം ആസൂത്രിതമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം, എന്നാല്‍, ഇപ്പോള്‍ പേരുകള്‍ പറയുന്നില്ല. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ കൂടെ നിന്ന്, ഇന്ത്യയുടെ താല്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയും, രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്, അവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരും.ഇന്ത്യന്‍ ജനതയോട് ഇന്നലെങ്കില്‍ നാളെ ഇക്കൂട്ടര്‍ മാപ്പ് പറയേണ്ടി വരും.രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും ചേര്‍ന്ന് നില്‍ക്കുമെന്നും അനില്‍ ആന്റണി വ്യക്തമാക്കി. – ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണി പറഞ്ഞു.
രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും എതിര്‍ത്തവരാണ് തന്നെയും എതിര്‍ത്തത്. ഇന്നത്തെ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല. – അനില്‍ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: