തിരുവനന്തപുരം:. 1921ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ലോകസമക്ഷം എത്തുകയാണെന്ന കുറിപ്പുമായി സംവിധായകന്‍ രാമസിംഹന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് നാളുകളായിട്ടും തടസ്സവാദങ്ങളുയര്‍ത്തി സെന്‍സര്‍ബോര്‍ഡ് സിനിമ തിയറ്ററിലെത്തുന്നതിന് വിലങ്ങു തടിയായി.
രാമസിംഹന്റെ കുറിപ്പ് വായിക്കാം:
ഇപ്പോഴിതാ എല്ലാ തടസ്സങ്ങളും നീങ്ങി 1921ലെ മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണ് ഈ ചിത്രമെന്ന് രാമസിംഹന്‍ അവകാശപ്പെടുന്നു. തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറായി പുഴമുതൽ പുഴവരെ എത്തുന്നുവെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാമസിംഹന്‍ പറയുന്നത്. സിനിമ ലോകസമക്ഷം എത്താന്‍ പോകുന്നു എന്നും രാമസിംഹന്‍ കുറിപ്പില്‍ പറയുന്നു.
“ലോകത്തിന്റെ ഒരു കോണിലിരുന്ന് ഞാൻ ചോദിച്ചു,1921 ലെ സത്യം നമുക്ക് പുറത്തുകൊണ്ട് വരണ്ടേ, ലോകം അതിനു മറുപടി നൽകി വേണം.. അത് വേണം… അവർ ഒരു സിനിമ നിർമ്മിച്ചു പുഴ മുതൽ പുഴവരെ…ഞാനല്ല അവർ നിർമ്മിച്ചതാണ് അവരുടെ കഴിവിൻ പ്രകാരം.. ഞാൻ ഒരു കാരണം മാത്രം…അവരുടെ സിനിമ ലോക സമക്ഷം എത്തുകയാണ്..ലോകം നിർമ്മിച്ച ഒരു കുഞ്ഞു സിനിമ..അതിൽ ലോകമുണ്ട്… ലോകത്തിന്റെ പൂർവികർ ഉണ്ട്…പൂർവ്വികർക്കുള്ള ഒരു ശ്രാദ്ധം..ഒരുരുള ചോറ്, ഒപ്പം കുറച്ചു ദ്രവ്യങ്ങൾ..അത് അവരുടെ അവകാശമാണ്..”- രാമസിംഹന്‍ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: