ന്യൂഡല്‍ഹി: കാര്‍ഗില്‍ യു്ദ്ധത്തിന്റെ കാരണക്കാരനും ഇന്ത്യാ- പാക്കിസ്ഥാന് ബന്ധത്തിന് തുരങ്കം വെച്ച ആളുമായ പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് വിവാദത്തില്‍. ട്വിറ്ററിലൂടെ് ശശി തരൂര്‍ പര്‍വേസ് മുഷറഫിന് ആദരാഞ്ജലി നേര്‍ന്നിരുന്നു. ‘ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നില്‍വച്ച് ഓരോ വര്‍ഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊര്‍ജസ്വലനും തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികള്‍…’ എന്നാണ് ശശി തരൂര്‍ കുറിച്ചത്.
ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങള്‍ ‘കടമെടുത്താണ്’ രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.
‘കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറല്‍മാര്‍ക്ക് ‘സമാധാനത്തിനുള്ള ശക്തി’യാകാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമര്‍ത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്’ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: