കൊച്ചി: കേരളത്തില്‍ ഇസ്ലാമിക റാഡിക്കലൈസേഷനു പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീര്‍ മാതൃകയെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.കാശ്മീരിലെ പോലെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരെ ഉപയോഗിച്ചാണ് കേരളത്തിലും തീവ്രവാദ പ്രചരണം നടത്തിയത്.
എന്‍ഐഎ അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നും അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് കാശ്മീരിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതു വരെ പാക് ടിവി ചാനലുകളുടെ അനധികൃത സംപ്രേഷണം കാശ്മീരിലെ കേബിള്‍ ചാനല്‍ ശ്യം ഖലയിലൂടെ നടത്തിയിരുന്നു. ലഷ്‌കറെ തായ്ബ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ നേതാക്കളുടെ പ്രഭാഷണങ്ങള്‍ കശ്മീരിലെ മുസ്ലിം യുവാക്കളിലേക്കെത്തിയിരുന്നത് പ്രാദേശിക കേബിള്‍ ശൃംഗല വഴിയാണ്.
മലബാര്‍ മേഖലയില്‍ ഇതേ രീതിയില്‍ നിരോധിത വിദേശ ചാനല്‍ പരിപാടികളും തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക കേബിള്‍ ശൃംഖല ഉപയോഗിച്ചു. ഇതിനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പലയിടത്തും ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരായി. ഇതിനു മുതല്‍ മുടക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സഹായവും ലഭിച്ചു.
പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനകളും പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ്.
പ്രാദേശിക കേബിള്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരായും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജോലി ചെയ്തു. ആര്‍ എസ് എസ് ബിജെപി നേതാക്കളെ നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും പോപ്പുലര്‍ ഫ്രണ്ട് ഇവരെ ഉപയോഗിച്ചുവെന്നും ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് വിവരം കിട്ടിയിട്ടുണ്ട്.
മുഖ്യധാരാ മാധ്യമങ്ങളിലെ ഓണ്‍ലൈന്‍ വിഭാഗവും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ആശയ പ്രചരണത്തിനായി ദുരുപയോഗിച്ചു.
മുഖ്യധാരാ ചാനലുകളില്‍ വാര്‍ത്താ പരിപാടികള്‍ നിയന്ത്രിക്കുന്നവരെ പല രീതിയില്‍ സ്വാധീനിച്ച് സ്ലോട്ട് റേറ്റിനേക്കാള്‍ ഉയര്‍ന്ന തുക പ്രതിഫലം നല്‍കി പോപ്പുലര്‍ ഫ്രണ്ടിനു താല്‍പര്യമുള്ള വാര്‍ത്തകള്‍ കുത്തിത്തിരുകിയതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ എന്‍ഐഎ മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്തത് ഇത്തരം വിവരങ്ങള്‍ സ്ഥിരീകരിക്കാനും കൂടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: