ന്യൂദല്‍ഹി: കേരളത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് ഉത്തരം മുട്ടി. വാര്‍ത്താലേഖകര്‍ വിടാന്‍ തയ്യാറില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം ഇതേക്കുറിച്ച് കേരളത്തിലെ നേതാക്കളോട് ചോദിക്കാന്‍ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
കേരളത്തില്‍ സെസ് ഏര്‍പ്പെടുത്തിയത് മൂലം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപവെച്ച് വര്‍ധിപ്പിച്ചിരിക്കുകയാണ്. ബിജെപി ഉള്‍പ്പെടെ ശക്തമായി സമരരംഗത്തിറങ്ങിയതോടെ സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിയേക്കുമെന്ന ഭയം സിപിഎമ്മിനകത്ത് ശക്തമായി.
ഇ.പി. ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ നടപടിയെ പരസ്യമായി ചോദ്യം ചെയ്തിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ ഇവിടെ വില കൂടിയാല്‍ പ്രശ്നമാണെന്നാണ് ഇ.പി. ജയരാജന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: