ലഖ്നൗ: ഇന്ത്യയുടെ പ്രതിച്ഛായ ആഗോളതലത്തില്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിബിസി ഡോക്യുമെന്ററി വിവാദമെന്ന് യോഗി ആദിത്യനാഥ്. ഇന്ത്യയുടെ പ്രതിച്ഛായ കെടുത്താലന് ചില ശക്തികള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഈ വിവാദത്തെക്കുറിച്ച് സുപ്രീംകോടതി പരിശോധിക്കുന്നതിനാല്‍ കൂടുതല്‍ പറയാനാവില്ലെന്നും യോഗി പറഞ്ഞു. അതേ സമയം ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചന നടന്നുവരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.
“2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു ഡോക്യുമന്ററി ബിബിസി സംപ്രേഷണം ചെയ്തത് ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണെന്ന് വ്യക്തമാണ്. ബിബിസി ചെയ്തത് മറ്റൊരു ഉദാഹരണം മാത്രമാണ്. ഇതേ രീതിയില്‍ തുടര്‍ന്നും പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ ഇരിയ്ക്കണം.ഇന്ത്യ ആഗോളവേദിയില്‍ ഉയര്‍ന്നുവരുന്ന ശക്തിയായി തലയുയര്‍ത്തി നില്‍ക്കുന്നത് ചിലര്‍ക്കൊന്നും പിടിക്കുന്നില്ല.എന്തായാലും ഇന്ത്യന്‍ ഏജന്‍സികള്‍ ഇത്അന്വേഷിച്ച് പിന്നിലുള്ള സത്യം കണ്ടെത്തും “- യോഗി ആദിത്യനാഥ് പറഞ്ഞു.
ആഗോള തലത്തില്‍ തന്നെ നേതൃപദവികള്‍ വഹിക്കാന്‍ ഇന്ത്യ പ്രാപ്തമായിക്കഴിഞ്ഞു. ജി20 അധ്യക്ഷപദവി ഇതിന് ഒരു ഉദാഹരണമാണ്. പക്ഷെ ആര്‍ക്കും ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ല. കാരണം ഇത്തരം വിവാദങ്ങളില്‍ കഴമ്പില്ലെന്ന് കണ്ട് ലോകം തന്നെ അതിനെ തള്ളിക്കളയും.- യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: